• Latest News

    Tuesday, November 28, 2017

    കുവൈറ്റില്‍ വധശിക്ഷ കാത്തുകഴിയുന്ന തമിഴ്‌നാട് സ്വദേശിക്കു മുനവറലി ശിഹാബ് തങ്ങളുടെ ഇടപെടല്‍ മൂലം മോചനത്തിനു സാധ്യത തെളിഞ്ഞു
    Tuesday, November 28, 2017
    2:36:00 AM

    മ​​​ല​​​പ്പു​​​റം: കു​​​വൈ​​​റ്റി​​​ൽ വ​​​ധ​​​ശി​​​ക്ഷ കാ​​​ത്തു ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​യു​​​ടെ മോ​​​ച​​​ന​​​ത്തി​​​നു പാ​​​ണ​​​ക്കാ​​​ട് മു​​​ന​​​വ​​​റ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ളു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ മൂ​​​ലം സാ​​​ധ്യ​​​ത തെ​​​ളി​​​ഞ്ഞു. ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി അ​​​ർ​​​ജു​​​ന​​​ൻ അ​​​ത്തി മുത്തു​​​വി​​​ന്‍റെ ശി​​​ക്ഷാ ഇ​​​ള​​​വി​​​നാ​​​യി സ്വ​​​രൂ​​​പി​​​ച്ച 25 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ചെ​​​ക്ക് കൈ​​​മാ​​​റി​​​യ​​​തോ​​​ടെ​​​യാ​​​ണ് മോ​​​ച​​​ന​​​ത്തി​​​നു വ​​​ഴി തെ​​​ളി​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത്.[www.malabarflash.com]

    പ​​​ണം സ്വ​​​രൂ​​​പി​​​ക്കാ​​​ൻ മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്ത പാ​​​ണ​​​ക്കാ​​​ട് മു​​​ന​​​വ​​​റ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ മു​​​ഖേ​​​ന പാ​​​ണ​​​ക്കാ​​​ട് ഹൈ​​​ദ​​​ര​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ അ​​​ർ​​​ജു​​​ന​​​ൻ അ​​​ത്തി മുത്തു​​​വി​​​ന്‍റെ ഭാ​​​ര്യ മാ​​​ല​​​തി​​​ക്കു ചെ​​​ക്ക് കൈ​​​മാ​​​റി. മ​​​ല​​​പ്പു​​​റ​​​ത്തെ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ശ്ര​​​മ​​​ഫ​​​ല​​​മാ​​​യാ​​​ണ് മു​​​ന​​​വ​​​റ​​​ലി ത​​​ങ്ങ​​​ൾ വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടു​​​ന്ന​​​തും ഇ​​​ത്ര​​​യും തു​​​ക സ​​​മാ​​​ഹ​​​രി​​​ക്കാ​​​നാ​​​യ​​​തും. 

    2013 സെ​​​പ്റ്റം​​​ബ​​​ർ 21നു ​​​പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ സ്വ​​​ദേ​​​ശി​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലാ​​​ണ് ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി അ​​​ർ​​​ജു​​​ന​​​ൻ അ​​​ത്തി മു​​​ത്തു​​​വി​​​നു വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്. കു​​​വൈ​​​റ്റി​​​ലെ ജ​​​ലീ​​​ബി​​​ൽ ഒ​​​രേ സ്ഥാ​​​പ​​​ന​​​ത്തി​​​ലെ ജോ​​​ലി​​​ക്കാ​​​രാ​​​യ ഇ​​​രു​​​വ​​​രും ത​​​മ്മി​​​ലു​​​ണ്ടാ​​​യ വാ​​​ക്കു​​​ത​​​ർ​​​ക്ക​​​മാ​​​ണു കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ച്ച​​​ത്. കൊ​​​ല്ല​​​പ്പെ​​​ട്ട​​​യാ​​​ളു​​​ടെ വീ​​​ട്ടു​​​കാ​​​ർ മാ​​​പ്പു ന​​​ൽ​​​കി​​​യാ​​​ൽ ശി​​​ക്ഷ​​​യി​​​ൽ ഇ​​​ള​​​വു ല​​​ഭി​​​ക്കും. എ​​​ന്നാ​​​ൽ, വീ​​​ട്ടു​​​കാ​​​ർ 30 ല​​​ക്ഷം രൂ​​​പ​​​യോ​​​ള​​​മാ​​​ണ് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. നി​​​ത്യ​​​ചെ​​​ല​​​വി​​​നു ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന മാ​​​ല​​​തി​​​ക്കും കു​​​ടും​​​ബ​​​ത്തി​​​നും പ​​​ര​​​മാ​​​വ​​​ധി അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ സ്വ​​​രൂ​​​പി​​​ക്കാ​​​നേ സാ​​​ധി​​​ച്ചു​​​ള്ളൂ. ബാ​​​ക്കി തു​​​ക​​​യാ​​​ണു സ​​​മാ​​​ഹ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

    കൊ​​​ല്ല​​​പ്പെ​​​ട്ട പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ സ്വ​​​ദേ​​​ശി​​​യു​​​ടെ ഭാ​​​ര്യ​​​യും 13 വ​​​യ​​​സു​​​കാ​​​രി​​​യാ​​​യ മ​​​ക​​​ളും വാ​​​ട​​​ക വീ​​​ട്ടി​​​ലാ​​​ണ് താ​​​മ​​​സം. നി​​​ത്യ​​ച്ചെ​​​ല​​​വി​​​നു പോ​​​ലും വ​​​ക​​​യി​​​ല്ലാ​​​ത്ത ഇ​​​വ​​​ർ​​​ക്കു ഈ ​​​തു​​​ക ആ​​​ശ്വാ​​​സ​​​മാ​​​കും. ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നു സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മാ​​​ല​​​തി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മു​​​ന​​​വ​​​റ​​​ലി ത​​​ങ്ങ​​​ളെ നേ​​​രി​​​ട്ടു ക​​​ണ്ട​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടാ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​മാ​​​യ തു​​​ക ക​​​ണ്ടെ​​​ത്തി ന​​​ൽ​​​കാ​​​മെ​​​ന്നും മു​​​ന​​​വ​​​റ​​​ലി ത​​​ങ്ങ​​​ൾ ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യി​​​രു​​​ന്നു. 

    അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ മാ​​​ല​​​തി​​​യു​​​ടെ കൈ​​​വ​​​ശം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ബാ​​​ക്കി തു​​​ക ന​​​ൽ​​​കി​​​യ​​​ത്. ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നു സ​​​ഹാ​​​യി​​​ച്ച പാ​​​ണ​​​ക്കാ​​​ട് കു​​​ടും​​​ബ​​​ത്തി​​​നും മ​​​ല​​​പ്പു​​​റ​​​ത്തി​​​നും ന​​​ന്ദി പ​​​റ​​​ഞ്ഞാ​​​ണ് മാ​​​ല​​​തി മ​​​ട​​​ങ്ങി​​​യ​​​ത്. 

    ജി​​​ദ്ദ ആ​​​സ്ഥാ​​​ന​​​മാ​​​യ സെ​​​ഹ്റാ​​​ൻ ഗ്രൂ​​​പ്പ്, എ​​​ൻ.​​​എ ഹാ​​​രി​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ, എ.​​​എം.​​​പി ഫൗ​​​ണ്ടേ​​​ഷ​​​ൻ, സ്റ്റ​​​ർ​​​ലി​​​ങ്ങ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ, സാ​​​ലിം മ​​​ണി എ​​​ക്സ്ചേ​​​ഞ്ച് തു​​​ട​​​ങ്ങി​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും പേ​​​ര് പ​​​റ​​​യാ​​​നാ​​​ഗ്ര​​​ഹി​​​ക്കാ​​​ത്ത വ്യ​​​ക്തി​​​ക​​​ളു​​​മാ​​​ണ് സ​​​ഹാ​​​യ​​​ധ​​​നം ന​​​ൽ​​​കി​​​യ​​​ത്. ര​​​ണ്ടു ദി​​​വ​​​സം കൊ​​​ണ്ടാ​​​ണ് ഇ​​​ത്ര​​​യും തു​​​ക സ്വ​​​രൂ​​​പി​​​ക്കാ​​​നാ​​​യ​​​ത്. പി​​​രി​​​ച്ചെ​​​ടു​​​ത്ത 25 ല​​​ക്ഷം രൂ​​​പ​​​യും കി​​​ട​​​പ്പാ​​​ടം പ​​​ണ​​​യ​​​പ്പെ​​​ടു​​​ത്തി മാ​​​ല​​​തി സ്വ​​​രൂ​​​പി​​​ച്ച അ​​​ഞ്ചു ല​​​ക്ഷ​​​വും ചേ​​​ർ​​​ത്ത് 30 ല​​​ക്ഷം രൂ​​​പ കൊ​​​ല്ല​​​പ്പെ​​​ട്ട പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ സ്വ​​​ദേ​​​ശി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​​നു കൈ​​​മാ​​​റി.

    മ​​​ല​​​പ്പു​​​റം പ്ര​​​സ് ക്ല​​​ബ്ബിൽ ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ കെ​​​യു​​​ഡബ്ല്യു​​​ജെ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ക​​​മാ​​​ൽ വ​​​ര​​​ദൂ​​​ർ, സു​​​രേ​​​ഷ് എ​​​ട​​​പ്പാ​​​ൾ, സ​​​മീ​​​ർ ക​​​ല്ലാ​​​യി, മ​​​ഹേ​​​ഷ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​രും പ്ര​​​സം​​​ഗി​​​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുവൈറ്റില്‍ വധശിക്ഷ കാത്തുകഴിയുന്ന തമിഴ്‌നാട് സ്വദേശിക്കു മുനവറലി ശിഹാബ് തങ്ങളുടെ ഇടപെടല്‍ മൂലം മോചനത്തിനു സാധ്യത തെളിഞ്ഞു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top