• Latest News

    Friday, October 13, 2017

    ഫേ​സ്ബു​ക്ക് ചി​ത്രം തെ​ളി​വാ​യി; കൗ​മാ​ര​ക്കാ​രി​യു​ടെ വി​വാ​ഹം അ​സാ​ധു​വാ​ക്കി
    Friday, October 13, 2017
    4:00:00 PM

    ന്യൂ​ഡ​ൽ​ഹി: പെ​ണ്‍​കു​ട്ടി​യു​ടെ ശൈ​ശ​വ വി​വാ​ഹ ബ​ന്ധം ഫേ​സ്ബു​ക്ക് ചി​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി അ​സാ​ധു​വാ​ക്കി. രാ​ജ​സ്ഥാ​നി​ലെ ബാ​ർ​മ​ർ ജി​ല്ല​യി​ലാ​ണു സം​ഭ​വം. സു​ശീ​ല ബി​ഷ്ണോ​യ് എ​ന്ന കൗ​മാ​ര​ക്കാ​രി​യാ​ണു വി​വാ​ഹം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജ​സ്ഥാ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.[www.malabarflash.com] 

    2010ലാ​യി​രു​ന്നു സു​ശീ​ല​യു​ടെ വി​വാ​ഹം. വി​വാ​ഹ​സ​മ​യ​ത്ത് സു​ശീ​ല​യ്ക്കും ഭ​ർ​ത്താ​വി​നും 12 വ​യ​സ്സ് മാ​ത്ര​മാ​യി​രു​ന്നു പ്രാ​യം. ത​നി​ക്കു പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്രാ​യ​ത്തി​ൽ വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് നി​ർ​ബ​ന്ധി​ച്ചു ത​ന്നെ വി​വാ​ഹം ക​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നും മ​ദ്യ​പാ​നി​യാ​യ ഒ​രാ​ളു​ടെ കൂ​ടെ​യു​ള്ള ജീ​വി​തം മ​ര​ണ​ത്തി​നു തു​ല്യ​മാ​യി​രു​ന്നെ​ന്നും സു​ശീ​ല കോ​ട​തി​യെ അ​റി​യി​ച്ചു.

    എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ ഭ​ർ​ത്താ​വ് നി​ഷേ​ധി​ച്ചു. വി​വാ​ഹ നി​ശ്ച​യം മാ​ത്ര​മേ ക​ഴി​ഞ്ഞി​ട്ടു​ള്ളൂ​വെ​ന്നാ​യി​രു​ന്നു ഭ​ർ​ത്താ​വി​ന്‍റെ വാ​ദം. എ​ന്നാ​ൽ ഭ​ർ​ത്താ​വി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലെ ചി​ത്രം ച​തി​ച്ചു. വി​വാ​ഹ ച​ട​ങ്ങു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു ഇ​ത്. ഈ ​ചി​ത്ര​ങ്ങ​ൾ സു​ശീ​ല കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​ത് അം​ഗീ​ക​രി​ച്ചു കോ​ട​തി വി​വാ​ഹ​ബ​ന്ധം അ​സാ​ധു​വാ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഫേ​സ്ബു​ക്ക് ചി​ത്രം തെ​ളി​വാ​യി; കൗ​മാ​ര​ക്കാ​രി​യു​ടെ വി​വാ​ഹം അ​സാ​ധു​വാ​ക്കി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top