• Latest News

    Tuesday, October 17, 2017

    ആർ.എസ്​.എസ്​ നേതാവ്​ രവീന്ദർ ഗോസായ്​ വെടിയേറ്റു മരിച്ചു
    Tuesday, October 17, 2017
    3:31:00 PM

    ലുധിയാന​: പഞ്ചാബിലെ ലുധിയാനയിൽ ആർ.എസ്​.എസ്​ നേതാവ്​ രവീന്ദർ ഗോസായിയെ (58) അജ്ഞാത അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്​ച രാവിലെ 7.20 ഒാടെ ലുധിയാനയിൽ സ്വവസതിക്ക്​ സമീപത്തു വെച്ചാണ്​ ഗോസായിക്ക്​ വെടിയേറ്റത്​.[www.malabarflash.com]

    പ്രഭാതസവാരിക്കിറങ്ങിയ ഗോസായിക്കെതിരെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. കഴുത്തിൽ രണ്ട്​ വെടിയുണ്ടകൾ തുളച്ചുകയറിയ അദ്ദേഹം സംഭവസ്ഥലത്തു തന്നെ മരിച്ചു.

    ബി.ജെ.പിയുടെ ജില്ലാ ഭാരവാഹിയും ലുധിയാന ആർ.എസ്​.എസ്​ രഘുനാഥ്​ നഗർ മോഹൻ ശാഖയുടെ അധ്യക്ഷനുമായിരുന്നു രവീന്ദർ ഗോസായ്​. സംഭവത്തിൽ പോലീസ്​ അന്വേഷണം ആരംഭിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആർ.എസ്​.എസ്​ നേതാവ്​ രവീന്ദർ ഗോസായ്​ വെടിയേറ്റു മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top