• Latest News

    Tuesday, October 31, 2017

    ഉറൂസിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി; തളങ്കര മാലിക് ദീനാര്‍ മഖാം ഉറൂസ് വ്യാഴാഴ്ച തുടങ്ങും
    Tuesday, October 31, 2017
    10:58:00 PM

    കാസര്‍കോട് : ഇന്ത്യയില്‍ ആദ്യം നിര്‍മിതമായ മുസ്ലീം പള്ളികളിലൊന്നായ കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ സയ്യിദുനാ മാലിക് ദീനാര്‍ (റ : അ ) ഉറൂസിന് 2017 നവമ്പര്‍ 2ന് വ്യഴാഴ്ച്ച തുടക്കമാവും. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടത്താറുള്ള ഉറൂസ് മാലിക് ദീനാര്‍ പള്ളിയുടെ നവീകരണ പ്രവര്‍ത്തനം നടന്നതിനാല്‍ ഇത്തവണ അഞ്ചാം വര്‍ഷത്തില്‍ വിപുലമായ തരത്തിലാണ് നടക്കുന്നത്.[www.malabarflash.com]

    രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്താറുള്ള മാലിക് ദീനാര്‍ (റ:അ) ഉറൂസ് ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഉറൂസുകളിലൊന്നായാണ് ഗണിക്കപ്പെടുന്നത്. 

    ഉറൂസിനെ വരവേല്‍ക്കാന്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ നാടൊരുങ്ങി കഴിഞ്ഞു. തളങ്കര ദേശം ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഉറൂസ് പ്രഭയില്‍ കുളിച്ച് നില്‍ക്കുകയാണ്. 

    പ്രവാചകന്‍ മുഹമ്മദ് നബി (സ) ജീവിച്ചിരുന്ന കാലത്ത് പ്രവാചകന്റെ നിര്‍ദേശ പ്രകാരം ഇന്ത്യയില്‍ മതപ്രചരണത്തിനെത്തിയ മാലിക്ക് ദീനാറിന്റെ പേരിലുള്ള ഉറൂസ് പരിപാടികളില്‍ എല്ലാ മതസ്ഥരും ഒരുപോലെ പങ്കെടുക്കാറുണ്ട്. മാലിക് ദീനാര്‍ (റ:അ) ഉറൂസ് കാസര്‍കോടിന്റെ ആഘോഷമായാണ് കൊണ്ടാടപ്പെടാറുള്ളത്.
    ഉറൂസിന്റെ മുന്നോടിയായി നടന്ന മതപ്രഭാഷണ പരമ്പര ശ്രവിക്കാന്‍ ഓരോ ദിവസവും ആയിരങ്ങളാണ് എത്തിയത്. കേരളത്തിലെ പ്രമുഖ പ്രാസംഗികര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് നടത്തിയ പ്രഭാഷണ പരമ്പരക്ക് 2017 ഒക്‌ടോബര്‍ 12നാണ് തുടക്കം കുറിച്ചത്. ഒക്‌ടോബര്‍ 6ന് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ യഹ്‌യ തളങ്കര പതാക ഉയര്‍ത്തി.
    2017 നവമ്പര്‍ 2ന് രാവിലെ 10 മണിക്ക് മാലിക് ദീനാര്‍ (റ:അ) മഖാം സിയാറത്തോടെയാണ് ഉറൂസ് പരിപാടിക്ക് തുടക്കം കുറിക്കുക. കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ: കെ.ആലിക്കുട്ടി മുസ്ലിയാര്‍ മഖാം സിയാറത്തിന് നേതൃത്വം നല്‍കും. മംഗലാപുരം - കിഴൂര്‍ സംയുക്ത ഖാസി ത്വാഖ അഹമ്മദ് മൗലവി, യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍, കെ.എം അബ്ദുല്‍ മജീദ് ബാഖവി, ജി.എസ്. അബ്ദുല്‍ റഹ്മാന്‍ മദനി നെല്ലിക്കുന്ന്, ഡോ: സലീം നദവി, ഹാഫിസ് അബ്ദുല്‍ ബാസിത് മൗലവി തുടങ്ങിയ പണ്ഡിതര്‍ സംബന്ധിക്കും. 

    മഗ്‌രീബ് നമസ്‌കാരാനന്തരം മജ്‌ലിസുന്നൂര്‍ നടക്കും.അന്ന് രാത്രി 9 മണിക്ക് ഉറൂസ് പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ബഹു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്ത്‌കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കര അദ്ധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി വൈസ്. പ്രസിഡണ്ടുമാരായ ടി.ഇ അബ്ദുല്ല, കെ.എം അബ്ദുല്‍ ഹമീദ് ഹാജി എന്നിവര്‍ സംബന്ധിക്കും. ഉറൂസ് കമ്മിറ്റി ജന. സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതവും സെക്രട്ടറി ടി.എ ഷാഫി നന്ദിയും പറയും.
    3.11.2017 വെള്ളിയാഴ്ച്ച ഉച്ചക്ക് 3.00 മണിക്ക് മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി ഓഡിറ്റോറിയത്തില്‍വെച്ച് നടക്കുന്ന പ്രവാസി സംഗമം ഉറൂസ് കമ്മിറ്റി വൈസ്. പ്രസിഡണ്ട് അസ്‌ലം പടിഞ്ഞാറിന്റെ അദ്ധ്യക്ഷതയില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. ഖാദര്‍ തെരുവത്ത് മുഖ്യാതിഥിയായി സംബന്ധിക്കും. യഹ്‌യ തളങ്കര, എം.പി ശാഫി ഹാജി, ടി.എ അബ്ദുല്‍ റഹ്മാന്‍ ഹാജി, ടി.എ ശാഹുല്‍ ഹമീദ്, ടി.എ ഉസ്മാന്‍ ഹാജി, ലുഖ്മാനുല്‍ ഹകീം, സലീം തളങ്കര, ഹംസ മധൂര്‍, ഉസ്മാന്‍ ഹാജി തെരുവത്ത്, നിസാര്‍ തളങ്കര, ഹംസ തൊട്ടി, പി.എ മഹ്മൂദ്, യൂസുഫ് ഹൈദര്‍, റാഫി ഫില്ലി, ആദം കുഞ്ഞി തളങ്കര, ശരീഫ് കോളിയാട്, മജീദ് കോളിയാട്, എന്‍.എ അബ്ദുല്ല കുഞ്ഞി, ഫൈസല്‍ മുഹ്‌സിന്‍ സമീര്‍ ചെങ്കള, എന്‍.എം അബ്ദുല്ല, മജീദ് തെരുവത്ത്, എ.കെ ബഷീര്‍, ഐ. അഹ്മദ് കുഞ്ഞി തുടങ്ങിയര്‍ സംബന്ധിക്കും. ഉറൂസ് കമ്മിറ്റി വൈസ്. പ്രസിഡണ്ട് മുഈനുദ്ധീന്‍ കെ.കെ. പുറം സ്വാഗതവും പി.എച്ച് മുഹമ്മദ് അസ്‌ലം നന്ദിയും പറയും.
    അന്നേ ദിവസം രാത്രി 9.00 മണിക്ക് ഉറൂസ് പരിപാടിയില്‍ മംഗലാപുരം ഖാസി ത്വാഖ അഹ്മദ് മൗലവി, ഹാമിദ് കോയമ്മ തങ്ങള്‍ ദുബായ്, അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബയല്‍, സഫ്‌വാന്‍ തങ്ങള്‍ ഏഴിമല, സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി വൈസ്. പ്രസിഡണ്ടുമാരായ ടി.എ ഖാലിദ്, വെല്‍കം മുഹമ്മദ് ഹാജി, കെ.എസ് മുഹമ്മദ് കുഞ്ഞി ഹാജി എന്നിവര്‍ സംബന്ധിക്കും.
    4.11.2017 ശനിയാഴ്ച്ച രാത്രി 9.00 മണിക്ക് ഉറൂസ് പരിപാടിയില്‍ എം. ആലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, അബ്ദുല്‍ സലാം മുസ്‌ലിയാര്‍ ദേവര്‍ശോല പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി വൈസ്. പ്രസിഡണ്ടുമാരായ കെ. മഹ്മൂദ് ഹാജി കടവത്ത്, ആര്‍.പി അബ്ദുല്‍ റഹീം, സെക്രട്ടറി സുലൈമാന്‍ ഹാജി ബാങ്കോട് തുടങ്ങിയവര്‍ സംബന്ധിക്കും.
    5.11.2017 ഞായര്‍ രാവിലെ 10.30 ന് മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പാരന്റ്‌സ് മീറ്റ് മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ഉറൂസ് കമ്മിറ്റി വൈസ്. പ്രസിഡണ്ട് കെ.എ.എം ബഷീറിന്റെ അദ്ധ്യക്ഷതയില്‍ കാസര്‍കോട് എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും. സിറാജുദ്ധീന്‍ പറമ്പത്ത്, റഫീഖ് സകരിയ്യ ഫൈസി കൂടത്തായി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. എന്‍.എം കറമുല്ല ഹാജി, കെ.എച്ച് അഷ്‌റഫ്, എന്‍.കെ അമാനുല്ല, ഹസൈനാര്‍ തളങ്കര, ടി.എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, ബി.എം അബ്ദുല്‍ റഹ്മാന്‍, എം. ഹസൈനാര്‍, മുജീബ് റഹ്മാന്‍ കെ.കെ. പുറം, സുല്‍ഫികര്‍ ഖാന്‍ എന്നിവര്‍ സംബന്ധിക്കും. മാലിക് ദീനാര്‍ ഇസ്‌ലാമിക്ക് അക്കാദമി പ്രിന്‍സിപ്പാള്‍ സിദ്ധീഖ് നദ്‌വി ചേരൂര്‍ സ്വാഗതവും അക്കാദമി വൈസ്. പ്രിന്‍സിപ്പാള്‍ യൂനുസ് ഹുദവി നന്ദിയും പറയും.
    5.11.2017 ഞായര്‍ വൈകുന്നേരം 4.00 മണിക്ക് സനദ് ദാന സമ്മേളനം. ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കരയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. പി.എ. ഇബ്രാഹീം ഹാജി സോവനീര്‍ പ്രകാശനം ചെയ്യും. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ് ദാന പ്രഭാഷണവും നടത്തും. 

    ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ്. ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ നദ്‌വി, ത്വാഖ അഹ്മദ് മൗലവി എന്‍.എ നെല്ലിക്കുന്ന് എം.എല്‍. എ, പി.ബി അബ്ദുല്‍ റസ്സാഖ് എം.എല്‍.എ, കെ.സി മുഹമ്മദ് ബാഖവി എന്നിവര്‍ സംബന്ധിക്കും. ഉറൂസ് കമ്മിറ്റി സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതവും മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ സിദ്ധീഖ് നദ്‌വി ചേരൂര്‍ നന്ദിയും പറയും. രാത്രി 9.00 മണിക്ക് നടക്കുന്ന ഉറൂസ് പരിപാടിയില്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി, അബ്ദസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി വൈസ്. പ്രസിഡണ്ടുമാരായ അസ്‌ലം പടിഞ്ഞാര്‍, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, സെക്രട്ടറി കെ.എച്ച് മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ സംബന്ധിക്കും.
    6.11.2017 തിങ്കള്‍ രാത്രി 9.00 മണിക്ക് നടക്കുന്ന ഉറൂസ് പരിപാടിയില്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, ഹാമിദ് കോയമ്മ തങ്ങള്‍ രാമന്തള്ളി, എം.എ നജീബ് മൗലവി പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി വൈസ്. പ്രസിഡണ്ട് എം.എ അബ്ദുല്‍ റഹ്മാന്‍ ഹാജി, സെക്രട്ടറി എന്‍.കെ അമാനുള്ള എന്നിവര്‍ സംബന്ധിക്കും.

    7.11.2017 ചൊവ്വാഴ്ച്ച ഉച്ചക്ക 2.30 മണിക്ക് ഉലമാ ഉമറാ സമ്മേളനം കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ളയുടെ അദ്ധ്യക്ഷതയില്‍ കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ത്വാഖാ അഹ്മദ് മൗലവി പ്രഭാഷണം നടത്തും. മുനീര്‍ ഹുദവി രാമനാട്ടുകര വിഷയാവതരണം നടത്തും. പി.ബി അബ്ദുല്‍ റസ്സാഖ് എം.എല്‍.എ, യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, എം.എ ഖാസിം മുസ്‌ലിയാര്‍, മുജീബ് റഹ്മാന്‍ നിസാമി ചേളാരി, സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, കാസര്‍കോട് സംയുക്ത ജമാഅത്ത് സെക്രട്ടറി ടി. ഇ അബ്ദുള്ള, ട്രഷറര്‍ എന്‍.എ അബൂബക്കര്‍ എന്നിവര്‍ സംബന്ധിക്കും. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി സ്വാഗതവും മുദരിസ് അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍ നന്ദിയും പറയും. 

    രാത്രി 9.00 മണിക്ക് നടക്കുന്ന ഉറൂസ് പരിപാടിയില്‍ എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കാന്തപുരം, മാണിക്കോത്ത് അബ്ദുല്ല മുസ്‌ലായര്‍, അത്താഉള്ള തങ്ങള്‍ ഉദ്യാവര്‍, റഹ്മത്തുല്ല സഖാഫി എളമരം പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി ട്രഷറര്‍ മുക്രി ഇബ്രാഹീം ഹാജി, വൈസ്. പ്രസിഡണ്ട് പുതിയപുര ശംസുദ്ധീന്‍, സെക്രട്ടറി അഹ്മദ് ഹാജി അങ്കോല എന്നിവര്‍ സംബന്ധിക്കും.
    8.11.2017 ഉച്ചക്ക് 3.00 മണിക്ക് നടക്കുന്ന ചരിത്ര സെമിനാര്‍ ടി.ഇ അബ്ദുല്ലയുടെ അദ്ധ്യക്ഷയില്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സര്‍വ്വ കാലാ ശാല ചരിത്ര വിഭാഗം മേധാവി ഡോ. കെ.എസ് മാധവന്‍ വിഷയാവതരണം നടത്തും. കാസര്‍കോട് നഗരസഭ വൈസ്. ചെയര്‍മാന്‍ എല്‍.എ മഹ്മൂദ് ഹാജി, റഹ്മാന്‍ തായലങ്ങാടി, പി.എസ് ഹമീദ് എന്നിവര്‍ സംബന്ധിക്കും. ടി.എ ഖാലിദ് സ്വാഗതവും ടി.എ ശാഫി നന്ദിയും പറയും. 

    രാത്രി 9.00 മണിക്ക് നടക്കുന്ന ഉറൂസ് പരിപാടിയില്‍ അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, അല്‍ ഹാഫിള് മുഹമ്മദ് ബിലാല്‍ മൗലവി നടുമങ്ങാട് പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി സെക്രട്ടറിമാരായ ടി.എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, ഹസൈനാര്‍ ഹാജി തളങ്കര, മൊയ്തീന്‍ കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിക്കും.
    9.11.2017 വ്യാഴം രാത്രി 9.00 മണിക്ക് നടക്കുന്ന ഉറൂസ് പരിപാടിയില്‍ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, നജ്മുദ്ധീന്‍ തങ്ങള്‍, യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ദാരിമി നായന്മാര്‍മൂല, അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി വൈസ്. പ്രസിഡണ്ട് മുഈനുദ്ധീന്‍ ഹാജി കെ.കെ. പുറം, സെക്രട്ടറിമാരായ പി.എ റഷീദ് ഹാജി, ടി.ഇ മുഖ്താര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
    10.11.2017 വെള്ളിയാഴ്ച്ച രാത്രി 9.00 മണിക്ക് നടക്കുന്ന ഉറൂസ് പരിപാടിയില്‍ പള്ളിക്കര ഖാസി പൈവളിക അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, എം.എ ഖാസിം മുസ്‌ലിയാര്‍, ഇബ്രാഹീം ഖലീല്‍ ഹുദവി പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി സെക്രട്ടറിമാരായ പി.എ സത്താര്‍ ഹാജി, ഫിറോസ് പടിഞ്ഞാര്‍ എന്നിവര്‍ സംബന്ധിക്കും. 

    സമാപന ദിവസമായ 11.11.2017 ശനിയാഴ്ച്ച രാത്രി 9.00 മണിക്ക് ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കരയുടെ അദ്ധ്യക്ഷതയില്‍ കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഹസ്രത്ത് മൊയ്തീന്‍ ഷാ കാരത്തൂര്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമല്ലുല്ലൈലി തങ്ങള്‍, മംഗലാപുരം കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹ്മദ് മൗലവി, നീലേശ്വരം ഖാസി കെ. മഹ്മൂദ് മുസ്‌ലിയാര്‍, മാലിക് ദീനാര്‍ മുദരിസ് അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്വീബ് കെ.എം അബ്ദുല്‍ മജീദ് ബാഖവി, ഇ.പി അബൂബക്കര്‍ അല്‍ഖാസിമി പത്തനാപുരം, കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പ്രസംഗിക്കും. ഉറൂസ് കമ്മിറ്റി ട്രഷറര്‍ മുക്രി ഇബ്രാഹീം ഹാജി, ഉറൂസ് കമ്മിറ്റി വൈസ്. പ്രസിഡണ്ട് കെ.എ.എം ബഷീര്‍ എന്നിവര്‍ സംബന്ധിക്കും. ഉറൂസ് കമ്മിറ്റി ജന. സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതവും സെക്രട്ടറി കെ.എം അബ്ദുല്‍ റഹ്മാന്‍ നന്ദിയും പറയും.
    അന്നേ ദിവസം രാത്രി മത പ്രഭാഷണത്തിന് ശേഷം മൗലീദ് പാരായണവും
    നവംബര്‍ 12 ഞായറാഴ്ച്ച സുബ്ഹി നമസ്‌കാരാനന്തരം ജനലക്ഷങ്ങള്‍ക്ക് അന്നദാനവും നടത്തി ഉറൂസ് പരിപാടി സമാപിക്കും.

    പത്രസമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ യഹ് യ തളങ്കര, കണ്‍വീനര്‍ എ അബ്ദുല്‍ റഹ്മാന്‍, വൈസ് ചെയര്‍മാന്മാരായ ടി.ഇ അബ്ദുല്ല, ബഷീര്‍ വോളിബോള്‍, സെക്രട്ടറിമാരായ കെ.എം അബ്ദുല്‍ റഹിമാന്‍, ടി.എ ഷാഫി, എന്‍.കെ അമാനുള്ള പങ്കെടുത്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉറൂസിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി; തളങ്കര മാലിക് ദീനാര്‍ മഖാം ഉറൂസ് വ്യാഴാഴ്ച തുടങ്ങും Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top