• Latest News

    Tuesday, October 10, 2017

    കെ എം സി സി നേതാവ് സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു
    Tuesday, October 10, 2017
    2:52:00 AM

    സൗദി അറേബ്യ: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ കെ എം സി സി നേതാവ് മരിച്ചു. ജിദ്ദ കെ എം സി സി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറിയും ബംബ്രാണ സ്വദേശിയുമായ സലാം (30) ആണ് മരിച്ചത്.[www.malabarflash.com]

    തിങ്കളാഴ്ച വൈകിട്ട് സലാം സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. മൊയ്തീന്‍ കുഞ്ഞി - ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: മുനാഷിഫ (തളങ്കര).

    ഏഴ് മാസം മുമ്പാണ് സലാം വിവാഹിതനായത്. സഹോദരങ്ങള്‍: സാബിത്ത്, ഷംസീന, സഫുവാന.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കെ എം സി സി നേതാവ് സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top