• Latest News

    Sunday, October 15, 2017

    ഭക്ഷണം ശിരസ്സില്‍ കയറി 6 മാസം പ്രായമായ കുഞ്ഞ് മരിച്ചു
    Sunday, October 15, 2017
    11:15:00 PM

    കുന്നംകുളം: ഭക്ഷണം ശിരസ്സില്‍ കയറി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഴുവഞ്ചേരി അറങ്ങാശ്ശേരി വീട്ടില്‍ ഷൈന്‍-നിഷ ദമ്പതികളുടെ മകന്‍ അലക്‌സാണ് മരിച്ചത്.[www.malabarflash.com]

    കുട്ടിക്ക് കുറുക്കിയ ഭക്ഷണം കൊടുക്കുന്നതിനിടയില്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

    7 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ദമ്പതികള്‍ക്ക് ഒറ്റ പ്രസവത്തില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങളെയും ഒരാണ്‍കുഞ്ഞിനെയും ലഭിച്ചത്. സംസ്‌കാരം എരനല്ലൂര്‍ പരിശുദ്ധ കൊന്തമാതാവിന്‍ പള്ളിസെമിത്തേരിയില്‍ നടന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഭക്ഷണം ശിരസ്സില്‍ കയറി 6 മാസം പ്രായമായ കുഞ്ഞ് മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top