• Latest News

  Thursday, October 19, 2017

  എല്ലാ പ്രണയ വിവാഹങ്ങളും ലൗ ജിഹാദല്ലെന്ന് ഹൈകോടതി; ശ്രുതിയെ ഭർത്താവിനൊപ്പം വിട്ടു
  Thursday, October 19, 2017
  12:12:00 PM

  കൊച്ചി: തൃപ്പുണ്ണിത്തുറ ശിവശക്തി യോഗാ കേന്ദ്രത്തിനെതിരെ പരാതി നൽകിയ കണ്ണൂര്‍ സ്വദേശിനി ശ്രുതിയെ ഹൈകോടതി ഭർത്താവിനൊപ്പം വിട്ടു. [www.malabarflash.com]

  എല്ലാ പ്രണയ വിവാഹങ്ങളെയും ലൗ ജിഹാദായി കാണരുതെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും കോടതി നിരീക്ഷിച്ചു.

  യോഗാ കേന്ദ്രത്തിലുള്ളവരുടെ സമ്മര്‍ദ്ദം മൂലമാണ് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന് മൊഴി നല്‍കിയതെന്ന് യുവതി കോടതിയിൽ പറഞ്ഞു.

  ഇതര മതസ്ഥനെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ മതാതാപിതാക്കള്‍ യോഗാ കേന്ദ്രത്തിലാക്കിയെന്നും കേന്ദ്രത്തില്‍വെച്ച് മര്‍ദ്ദനത്തിനിരയായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ശ്രുതിയുടെ പരാതി. തന്റെ ഭാ​​ര്യ ശ്രു​​​തി​​യെ അ​​ന്യാ​​യ ത​​ട​​ങ്ക​​ലി​​ൽ​​നി​​ന്ന്​ വി​​ട്ടു​​കി​​ട്ട​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട്​ ക​​ണ്ണൂ​​ര്‍ പരിയാരം സ്വ​​ദേ​​ശി അ​​നീ​​സ് ഹമീദ് ഹേബിയസ് കോ​​ര്‍പ​​സ് ഹ​​ര​​ജി സ​​മ​​ര്‍പ്പി​​ച്ചിരുന്നു.

  വ്യ​​ത്യ​​സ്​​​ത മ​​ത​​ങ്ങ​​ളി​​ലെ യു​​വ​​തീ യു​​വാ​​ക്ക​​ൾ വി​​വാ​​ഹി​​ത​​രാ​​കു​​ന്ന എ​​ല്ലാ കേ​​സി​​ലും ല​​വ്​ ജി​​ഹാ​​ദിന്റെ പേ​​രി​​ൽ ഒ​​ച്ച​​പ്പാ​​ടു​​ണ്ടാ​​ക്കു​​ന്ന​​തെ​​ന്തി​​നെ​​ന്ന്​ ഹൈ​​കോ​​ട​​തി നേരത്തെ ചോദിച്ചിരുന്നു. എ​​ല്ലാ മി​​ശ്ര വി​​വാ​​ഹ​​ങ്ങ​​ളെ​​യും ല​​വ് ജി​​ഹാ​​ദെ​​ന്നും ഘ​​ര്‍വാ​​പ​​സി​​യെ​​ന്നും ചി​​ത്രീ​​ക​​രി​​ച്ച്​ ഹ​​ര​​ജി ന​​ൽ​​കു​​ന്ന രീ​​തി​​യെ​​ന്തി​​നാ​​ണെ​​ന്നും ഡി​​വി​​ഷ​​ൻ ബെ​​ഞ്ച്​ ആ​​രാ​​ഞ്ഞു. ശ്രു​​​തി​​യുടെ ഭർത്താവ് ക​​ണ്ണൂ​​ര്‍ സ്വ​​ദേ​​ശി അ​​നീ​​സ് സമർപ്പിച്ച ഹേ​​ബി​​യ​​സ് കോ​​ര്‍പ​​സ് ഹ​​ര​​ജി പ​​രി​​ഗ​​ണി​​ക്ക​​വേ​​യാ​​ണ്​ കോ​​ട​​തി​​ വാ​​ക്കാ​​ലു​​ള്ള നി​​രീ​​ക്ഷ​​ണങ്ങൾ നടത്തിയത്.

  ശ്രുതി ത​ന്റെ ഭാര്യയാണെന്നും പയ്യന്നൂർ സി.ഐയുടെ സഹായത്തോടെ മാതാപിതാക്കൾ അന്യായ തടങ്കലിൽ വെച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് അനീസ് ഹരജി നൽകിയത്. 2011 -14 കാലഘട്ടത്തിൽ ബിരുദ പഠനാകാലത്ത്​ തങ്ങൾ ഇരുവരും പ്രണയത്തിലായിരുന്നെന്നും ഹിന്ദുവായിരുന്ന ശ്രുതി സ്വമേധയാ ഇസ്​ലാം മതം സ്വീകരിച്ച്​ തന്നെ വിവാഹം കഴിച്ചതായും ഹരജിയിൽ പറയുന്നു.


  ദൽഹിയിൽ വെച്ചായിരുന്നു വിവാഹം. തങ്ങൾ സംയുക്​തമായി നൽകിയ ഹരജിയിൽ ദൽഹി ഹൈകോടതി ​പോലീസ്​ സഹായം അനുവദിക്കുകയും ചെയ്​തിരുന്നു. വിവാഹ ശേഷം ഹരിയാനയിൽ താമസിച്ചു വരു​മ്പോൾ മാതാപിതാക്കൾ നൽകിയ പരാതിയിൽ തളിപ്പറമ്പ്​ സി.ഐയുടെ നേതൃത്വത്തിൽ യുവതിയെ കസ്​റ്റഡിയിലെടുത്തു. മജിസ്​ടേറ്റ്​ കോടതിയി​ൽ ഹാജരാക്കിയപ്പോൾ തന്നോടെപ്പം പോകണമെന്നായിരുന്നു ​യുവതി പറഞ്ഞത്​. സ്വന്തം ഇഷ്​ടപ്രകാരം പോകാൻ കോടതി അനുവദിച്ചു. എന്നാൽ,​ കോടതിക്ക്​ പുറത്തിറങ്ങിയപ്പോൾ സി.ഐയുടെ സഹായത്തോടെ മാതാപിതാക്കൾ തട്ടിയെടുക്കുകയായിരുന്നു.

  തുടർന്ന്​ മജിസ്​ട്രേറ്റ്​ കോടതിയിൽ നൽകിയ ഹരജിയെ തുടർന്നാണ്​ തിരച്ചിൽ വാറണ്ട്​ പുറപ്പെടുവിച്ചത്​. ആരോപണ വിധേയനായ സി. ഐ തന്നെയാണ്​ തെരച്ചിൽ നടത്തിയത്​. കണ്ടില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഉദ്യോഗസ്​ഥൻ റിപ്പോർട്ട്​ നൽകിയത്​.

  ഭാര്യയുടെ ഇഷ്​ടത്തിന്​ വിരുദ്ധമായി മാതാപിതാക്കൾ മറ്റ്​ ചിലരുടെ സഹായത്തോടെ തടവിൽ വെച്ചിരിക്കുകയാണ്​. ഭക്ഷണം പോലും നിഷേധിച്ച്​ പീഢിപ്പിക്കുന്നു. ഇനിയും ഇതിന്​ അനുവദിച്ചാൽ തനിക്ക്​ ഭാര്യയെ നഷ്​ടപ്പെടുമെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ​അനീസ്​ ഹരജി നൽകിയത്​.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: എല്ലാ പ്രണയ വിവാഹങ്ങളും ലൗ ജിഹാദല്ലെന്ന് ഹൈകോടതി; ശ്രുതിയെ ഭർത്താവിനൊപ്പം വിട്ടു Rating: 5 Reviewed By: UMRAS vision
  Scroll to Top