• Latest News

  Sunday, October 22, 2017

  ജില്ലയിൽ 174 സൗജന്യ വൈഫൈ ഹോട്ട് സ്പോട്ടുകൾ വരുന്നു
  Sunday, October 22, 2017
  7:00:00 AM

  കാസർകോട്: ജില്ലയിൽ 174 സൗജന്യ വൈഫൈ ഹോട്ട് സ്പോട്ടുകൾ വരുന്നു. പൊതുവിടങ്ങളിൽ സൗജന്യ ഇന്റർനെറ്റ് ഉറപ്പാക്കാനുള്ള സർക്കാരിന്റെ പദ്ധതി വഴിയാണ് കാസർകോടും സ്മാർട്ടാവുന്നത്. പദ്ധതി ലക്ഷ്യത്തിലെത്താൻ നാലുമാസം കാത്തിരിക്കണമെന്നു മാത്രം.[www.malabarflash.com] 

  ആദ്യഘട്ടം പൂർത്തിയാവുന്നതോടെ ജില്ലയിലെ പിന്നാക്ക ഗ്രാമങ്ങളിൽ ഉൾപ്പെടെ മുഴുവൻ സമയം വൈഫൈ സൗകര്യമൊരുങ്ങും.
  ബിഎസ്എൻഎല്ലാണ് പദ്ധതി പ്രാവർത്തികമാക്കുക.

  സെക്കൻഡിൽ 10 എംബി മുതൽ 30 എംബി വരെ വേഗത്തിൽ മൊബൈൽ ഫോണുകളിലും കംപ്യൂട്ടറുകളിലും മറ്റ് ഉപകരണങ്ങളിലും സൗജന്യമായി വൈഫൈ ലഭിക്കും. 300 എംബി കഴിഞ്ഞുള്ള ഉപയോഗത്തിനു പണം ഇൗടാക്കാനാണ് ഇപ്പോഴത്തെ ധാരണ. 300 എംബിക്കപ്പുറവും സർക്കാർ വെബ്സൈറ്റുകൾ സൗജന്യമായിത്തന്നെ ലഭിക്കും.

  ജില്ലയിൽ വിവിധ മേഖലകളിൽ വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാൻ കണ്ടെത്തിയ സ്ഥലങ്ങൾ:
  കാസർകോട് സിവിൽ സ്റ്റേഷൻ, താലൂക്ക് ഓഫിസ്, ജനറൽ ആശുപത്രി, പുതിയ ബസ് സ്റ്റാൻഡ്, മുനിസിപ്പൽ ലൈബ്രറി, കെഎസ്ആർടിസി, ആലംപാടി പോസ്റ്റ് ഓഫിസ്, ചെർക്കള ബസ് സ്റ്റാൻഡ്, ഐഎഡി ഉളിയത്തടുക്ക, ചട്ടഞ്ചാൽ, നീർച്ചാൽ, മൊഗ്രാൽ, മൊഗ്രാൽ പുത്തൂർ, അണങ്കൂർ, ചൗക്കി, മേൽപ്പറമ്പ ടൗണുകൾ, കെയർ വെൽ ആശുപത്രി, കിംസ് അശ്വിനി നഗർ, അണങ്കൂർ ഗവ. ആയുർവേദ ആശുപത്രി, ഭെൽ കമ്പാർ, പരവനടുക്കം

  ചെങ്കള പഞ്ചായത്ത്, കാസർകോട് പിഡബ്ല്യുഡി റസ്റ്റ് ഹൗസ്, ഗവ. ഗെസ്റ്റ് ഹൗസ്, പാറക്കട്ട, വിദ്യാനഗർ ചൈത്ര ആശുപത്രി, കൃഷ്ണ ആശുപത്രി, കാമത്ത് ആൻഡ് കാമത്ത് മെഡിക്കൽ സെന്റർ കാസർകോട്, കുഡ്‌ലു, കോളിയടുക്കം, പട്‌ല, നെല്ലിക്കുന്ന്, വിദ്യാനഗർ കോടതി, കല്ലക്കട്ട, മധൂർ ക്ഷേത്രം, മധൂർ, മൊഗ്രാൽ പുത്തൂർ, ചെമ്മനാട് (പഞ്ചായത്ത് ഓഫിസുകൾ)
  അക്ഷയകേന്ദ്രം ജില്ലാ ഓഫിസ്, വാണിജ്യനികുതി ചെക് പോസ്റ്റ് പെർല, കുടുംബകോടതി, പിന്നാക്ക വികസന ഓഫിസ് കാസർകോട്, കെഎസ്ഇബി ഇലക്ട്രിക്കൽ ഡിവിഷൻ ഓഫിസ് കാസർകോട്, ചട്ടഞ്ചാൽ പിഎച്ച്സി, പിഡബ്ല്യുഡി സബ് ഡിവിഷൻ കാസർകോട്, എസ്‌സി എസ്ടി ഡവലപ്മെന്റ് കോർപറേഷൻ, പിഎസ്‌സി ഓഫിസ്, ജില്ലാ പഞ്ചായത്ത് ഓഫിസ്.
  കാറഡുക്ക.∙ അഡൂർ, കുണ്ടംകുഴി, ഇരിയണ്ണി, ദേലംപാടി, നെട്ടണിഗെ, കർമംതൊടി, കാനത്തൂർ, ബേത്തൂർപാറ, മുള്ളേരിയ ടൗണുകൾ, ബന്തടുക്ക, കുറ്റിക്കോൽ, ബോവിക്കാനം, പടുപ്പ് ബസ് സ്റ്റാൻഡുകൾ, ബന്തടുക്ക വില്ലേജ് ഓഫിസ്, മല്ലം ക്ഷേത്രം, ടൗൺ, ഹോമിയോ ഡിസ്പെൻസറി ബന്തടുക്ക, ബെള്ളൂർ പഞ്ചായത്ത്, മുളിയാർ സിഎച്ച്സി.

  മഞ്ചേശ്വരം അനന്തപുരം ക്ഷേത്രം, ഷേണി, പെർല, ഉപ്പള, കുമ്പള, ബന്തിയോട്, ബായാർ പദവ് ടൗണുകൾ. ബിആർസി മഞ്ചേശ്വരം, തലപ്പാടി–മഞ്ചേശ്വരം ചെക് പോസ്റ്റുകൾ, പിഎച്ച്സി പെർല, പിഎച്ച്സി കുംബഡാജെ, ബങ്കര മഞ്ചേശ്വരം, കുംബഡാജെ പഞ്ചായത്ത്, ബദിയടുക്ക പൊലീസ് സ്റ്റേഷൻ–ടൗൺ, മഞ്ചേശ്വരം താലൂക്ക് ഓഫിസ്, എൻമകജെ, ബദിയടുക്ക, നെല്ലിക്കട്ട ബസ് സ്റ്റാൻഡുകൾ, കിൻഫ്രാ പാർക്ക് സീതാംഗോളി, ഹൊസ്സബട്ടു, മീഞ്ച, കൊടലമൊഗരു, പുത്തിഗെ ടൗൺ, വോർക്കാടി.

  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, ആനന്ദാശ്രമം, നിത്യാനന്ദാശ്രമം ബസ് സ്റ്റാൻഡ്, മിനി സിവിൽ സ്റ്റേഷൻ, അമ്പലത്തറ പോസ്റ്റ് ഓഫിസ്, പെരിയ ടൗൺ, മൻസൂർ ആശുപത്രി കാഞ്ഞങ്ങാട്, കേന്ദ്ര സർവകലാശാല പെരിയ, ദീപ നഴ്സിങ് ഹോം കാഞ്ഞങ്ങാട്, സൺറൈസ് കാഞ്ഞങ്ങാട്, കോട്ടച്ചേരി ടൗൺ, പുല്ലൂർ പെരിയ, ഉദുമ ആശുപത്രി, പാലക്കുന്ന് ടൗൺ, ഹെൽത്ത് സെന്റർ കളനാട്, കീക്കാനം പോസ്റ്റ് ഓഫിസ്, ഉദുമ ടൗൺ, മാങ്ങാട് ടൗൺ, പള്ളിക്കര, ബേക്കൽ ബീച്ച്, കാഞ്ഞങ്ങാട് ആർഡിഒ ഓഫിസ്.

  നീലേശ്വരം താലൂക്ക് ആശുപത്രി, ബസ് സ്റ്റാൻഡ്, ചെറുവത്തൂർ ബസ് സ്റ്റാൻഡ്, ചീമേനി ടൗൺ, പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം, കയ്യൂർ ടൗൺ, പിലിക്കോട് പഞ്ചായത്ത്, നീലേശ്വരം നഗരസഭ, തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ്, കയ്യൂർ വെറ്ററിനറി ഡിസ്പെൻസറി. മടിക്കൈ, ചെറുവത്തൂർ, തൃക്കരിപ്പൂർ (പഞ്ചായത്ത് ഓഫിസുകൾ). ഓരിമുക്ക് ബസ് സ്റ്റാൻഡ്, മൂസാഹാജി മുക്ക് ബസ് സ്റ്റാൻഡ്, സബ് ട്രഷറി നീലേശ്വരം.

  വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസ്, ബളാൽ, പാണത്തൂർ ബസ് സ്റ്റാൻഡ്, കൊന്നക്കാട് പോസ്റ്റ് ഓഫിസ്, മാലോത്ത് ടൗൺ, വെള്ളരിക്കുണ്ട്, രാജപുരം, കോളിച്ചാൽ, മാലക്കല്ല്, പരപ്പ ടൗണുകൾ, കൊട്ടോടി പോസ്റ്റ് ഓഫിസ്, ഭീമനടി ബസ് സ്റ്റാൻഡ്, തായന്നൂർ ടൗൺ, ഒടയംചാൽ ടൗൺ, ചുള്ളിക്കര ടൗൺ, ഗവ. ഹോമിയോ ഡിസ്പെൻസറി രാജപുരം, മാലോത്ത് ക്ഷേത്രം, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, സബ് ട്രഷറി വെള്ളരിക്കുണ്ട്.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ജില്ലയിൽ 174 സൗജന്യ വൈഫൈ ഹോട്ട് സ്പോട്ടുകൾ വരുന്നു Rating: 5 Reviewed By: UMRAS vision
  Scroll to Top