• Latest News

    Wednesday, October 18, 2017

    കളനാട് ബൈക്ക് അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്
    Wednesday, October 18, 2017
    11:24:00 PM

    ഉദുമ: കളനാട് ബൈക്ക് അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കളനാട്ടെ നിര്‍മല (60), ബൈക്കിലുണ്ടായിരുന്ന നെല്ലിക്കുന്ന് സ്വദേശികളായ ഋതിക് (17), സംഗീത് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്.[www.malabarflash.com] 

    ഇതില്‍ ഗുരുതരമായി പരിക്കേറ്റ നിര്‍മലയെയും സംഗീതിനെയും മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
    ബുധനാഴ്ച രാത്രി എട്ട് മണിയോടെ കാസര്‍കോട് - കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ കളനാടായിരുന്നു അപകടം. നിര്‍മലയ്ക്കും സംഗീതിനും തലയ്ക്കാണ് പരിക്ക്. 

    സംഗീതും സുഹൃത്തും സഞ്ചരിച്ച കെ എല്‍ 14 എല്‍ 9483 നമ്പര്‍ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന നിര്‍മലയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കളനാട് ബൈക്ക് അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top