• Latest News

    Saturday, October 7, 2017

    എരോലില്‍ സ്വാലാത്ത് മജ്‌ലിസ് വാര്‍ഷികം തുടങ്ങി
    Saturday, October 7, 2017
    11:23:00 AM

    ഉദുമ: എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ മാസം തോറും കഴിച്ചു വരാറുളള സ്വലാത്ത് മജ്‌ലിസിന്റെ 31ാം വാര്‍ഷികം തുടങ്ങി. ജമാഅത്ത് പ്രസിഡണ്ട് മുല്ലച്ചേരി അബ്ദുല്‍ഖാദര്‍ ഹാജി പാതാക ഉയര്‍ത്തി. എരേല്‍ ഉദുമ പടിഞ്ഞാര്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com] 

    എരോല്‍ ഇമാം സയ്യിദ് യു.കെ. മുഹമ്മദ് ബാഖിര്‍ ദാമാദ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് മുസ്‌ല്യാര്‍, റശീദ് മൊട്ടയില്‍, പി മുഹമ്മദ് കുഞ്ഞി ഹാജി, പ്രസംഗിച്ചു. ശരീഫ് എരോല്‍ സ്വാഗതവും അബൂബര്‍ര്‍ മുസ്‌ല്യാര്‍ നന്ദിയും പറയും. മഗ്‌രിബ് നിസ്‌കാരനന്തരം നടന്ന ദിഖ്ര്‍ ഹല്‍ഖയ്ക്ക് സയ്യിദ് ഫസല്‍ ഹാമിദ് കോയമ്മ അല്‍ ബുഖാരി (കുറാ തങ്ങള്‍) നേതൃത്വം നല്‍കി. അബ്ദുല്ലക്കുഞ്ഞി മുസ്‌ല്യാര്‍ ചെമ്പിരിക്ക ഉദ്‌ബോധന പ്രഭാഷണം നടത്തി.
    7 ശനിയാഴ്ച രാത്രി 8.30 ന് നൗഫല്‍ സഖാഫി കളസ, 8 ഞായറാഴ്ച വഹാബ് സഖാഫി മമ്പാട്, 9 തിങ്കളാഴ്ച വൈ.കുഞ്ഞഹമ്മദ് സഅദി, 10 ചൊവ്വാഴ്ച ഹംസ മിസ്ബാഹി ഓട്ടപദവ്, 11 ബുധനാഴ്ച അബ്ദുല്‍ മജീദ് ബാഖവി മതപ്രഭാഷണം നടത്തും.
    12 ന് വ്യാഴാഴ്ച സ്വലാത്ത് മജ്‌ലിസോടെ പരിപാടി സമാപിക്കും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എരോലില്‍ സ്വാലാത്ത് മജ്‌ലിസ് വാര്‍ഷികം തുടങ്ങി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top