• Latest News

    Saturday, October 21, 2017

    കാ​ബൂ​ളി​ലെ ശി​യാ പ​ള്ളി​യി​ൽ ചാ​വേ​ർ സ്​ഫോടനം;30 പേ​ർ കൊ​ല്ല​പ്പെ​ട്ടു
    Saturday, October 21, 2017
    12:10:00 AM

    കാ​ബൂ​ൾ: അ​ഫ്​​ഗാ​നി​സ്​​താ​ൻ ത​ല​സ്​​ഥാ​ന​മാ​യ കാ​ബൂ​ളി​ലെ ശി​യ പ​ള്ളി​യി​ലു​ണ്ടാ​യ ചാ​വേ​ർ സ്​​ഫോ​ട​ന​ത്തി​ൽ 30 പേ​ർ കൊ​ല്ല​​പ്പെ​ട്ടു. മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ പോലീ​സ്​ അ​ധി​കാ​രി​ക​ൾ പ​റ​ഞ്ഞു.[www.malabarflash.com] 
    ദാ​സ്​​തെ ബ​ർ​ശി മേ​ഖ​ല​യി​ലെ ഇ​മാം സ​മാ​ൻ പ​ള്ളി​യി​ൽ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി വി​ശ്വാ​സി​ക​ൾ പ്രാ​ർ​ഥ​ന​ക്ക്​ ഒ​ത്തു​കൂ​ടി​യ നേ​ര​ത്താ​ണ്​ ആക്രമണം.

    ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തിന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 120ഒാ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ്​ പ​ള്ളി​യി​ലും ചാ​വേ​ർ സ്‌ഫോടനം ന​ട​ന്നി​രി​ക്കു​ന്ന​ത്.

    എ​ത്ര​പേ​ർ മ​രി​ച്ചു​വെ​ന്ന്​ കൃ​ത്യ​മാ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഇ​തു​വ​രെ 30 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യും മു​തി​ർ​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു. ആ​ഗ​സ്​​റ്റി​ലും സെ​പ്​​റ്റം​ബ​റി​ലും കാ​ബൂ​ളി​ലെ ര​ണ്ട്​ പ​ള്ളി​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാ​ബൂ​ളി​ലെ ശി​യാ പ​ള്ളി​യി​ൽ ചാ​വേ​ർ സ്​ഫോടനം;30 പേ​ർ കൊ​ല്ല​പ്പെ​ട്ടു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top