• Latest News

    Friday, October 20, 2017

    ചെമ്പിരിക്ക സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു
    Friday, October 20, 2017
    11:44:00 AM

    ദുബൈ: കാസര്‍കോട് ചെമ്പിരിക്ക സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ചെമ്പിരിക്ക നൂരിയ മന്‍സിലില്‍ ടി.എ അബ്ദുല്ല- ഖദീജ ദമ്പതികളുടെ മകന്‍ ഷാഫി (33)യാണ് മരിച്ചത്.[www.malabarflash.com] 

    വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദുബൈയില്‍ നടക്കുന്ന ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗിന്റെ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷാഫിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

    ഭാര്യ: ശബാന (മുക്കുന്നോത്ത്). ഏക മകന്‍ അബ്ദുല്ല. 
    സഹോദരങ്ങള്‍: ഫൈറൂസ്, ഫൈസല്‍, നൂരിയ. 
    മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചെമ്പിരിക്ക സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top