• Latest News

    Wednesday, October 25, 2017

    ഡിജിപിയുടെ പ്രത്യേക പുരസ്‌ക്കാരം നേടിയ ഉദ്യോഗസ്ഥരെ ആദരിച്ചു
    Wednesday, October 25, 2017
    2:20:00 AM

    ഉദുമ: കാസര്‍കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യുറോയില്‍ സുത്യര്‍ഹമായ സേവനത്തിന് 2017ല്‍ ഡിജിപിയുടെ പ്രത്യേക പുരസ്‌ക്കാരം നേടിയ ഉദ്യോഗസ്ഥരായ കാസര്‍കോട് ഇന്റലിജെന്‍സ് ഡിവൈഎസ്പി പാലക്കുന്നിലെ ബാലകൃഷ്ണന്‍ നായര്‍, വിജിലന്‍സ് മുന്‍ സിഐ പാലക്കുന്ന് അരവത്തെ ഡോ: വി ബാലകൃഷ്ണന്‍ എന്നിവരെ പാലക്കുന്ന് ബ്രദേഴ്സ് ക്ലബ് നേതൃത്വത്തില്‍ ആദരിച്ചു.[www.malabarflash.com]

    കെ കുഞ്ഞിരാമന്‍ എംഎല്‍എ പരിപാടി ഉല്‍ഘടനം ചെയ്തു. ക്ലബ്ബിന്റ ഉപഹാരം ഇരുവര്‍ക്കും എംഎല്‍എ കൈമാറി. ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് ജയാനന്ദന്‍ പാലക്കുന്ന് അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ചന്ദ്രന്‍ നാലാംവാതുക്കല്‍ സംസാരിച്ചു. ക്ലബ് സെക്രട്ടറി അഡ്വ: പി വി സുമേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷിജി നന്ദിയും പറഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഡിജിപിയുടെ പ്രത്യേക പുരസ്‌ക്കാരം നേടിയ ഉദ്യോഗസ്ഥരെ ആദരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top