• Latest News

    Sunday, October 1, 2017

    കണ്ണൂര്‍ സ്വദേശി ദുബായിൽ വാഹനാപകടത്തില്‍ മരിച്ചു
    Sunday, October 1, 2017
    1:23:00 AM

    അജ്മാന്‍∙ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി പറയന്തര വളപ്പിൽ പ്രദീപന്‍ (36) ദുബായിൽ വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴിയില്‍ വാഹനമിടിക്കുകയായിരുന്നു.[www.malabarflash.com]

    2007 മുതല്‍ 2010 വരെ അജ്മാനിലെ പെന്‍ പ്രിൻറിങ്​ പ്രസില്‍ ജോലി ചെയ്തിരുന്ന പ്രദീപന്‍ പിന്നീട്​ ഷാര്‍ജ മൈസലൂന്‍ പ്രിൻറിങ്​ പ്രസിലും ഷാര്‍ജ ഫ്രീസോണിലെ ഡിസൈന്‍ ഇങ്ക് പരസ്യ കമ്പനിയിലും ജോലി ചെയ്​തിരുന്നു.
    ഷാർജ അംബാസഡര്‍ സ്കൂളിലെ അധ്യാപിക രചനയാണ് ഭാര്യ. മകന്‍: അദീപ്.

    ദുബൈയിലെ സംഗീത സദസുകളില്‍ നിറസാന്നിധ്യമായിരുന്നു പ്രദീപനും ഭാര്യ രചനയും. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കണ്ണൂര്‍ സ്വദേശി ദുബായിൽ വാഹനാപകടത്തില്‍ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top