• Latest News

    Sunday, October 8, 2017

    പോലീസിന് നേരെ കൈയേറ്റശ്രമം: രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
    Sunday, October 8, 2017
    3:28:00 AM

    കൂത്തുപറമ്പ്: വേങ്ങാടിനടുത്ത പടുവിലായിയിൽ പോലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ കൂത്തുപറമ്പ് പോലീസ് അറസ്​റ്റ്​ ചെയ്തു. [www.malabarflash.com]

    വാളാങ്കിച്ചാൽ കേളോത്തുവയലിലെ ഷമൽ (22), പടുവിലായിയിലെ ചന്ത്രോത്ത് വീട്ടിൽ ഷിജു (28) എന്നിവരെയാണ് എസ്.ഐ നിഷിത്തി​ന്റെ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്.

    കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ പടുവിലാക്കാവിന് സമീപത്താണ് സംഭവം. മദ്യലഹരിയിലായിരുന്ന ഇവർ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ​പോലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും പോലീസ് വാഹനം കേടാക്കാൻ ശ്രമിക്കുകയും ചെയ്​തുവെന്നാണ്​ കേസ്​. 

    സംഭവത്തിൽ നാല്​ ആർ.എസ്.എസ് പ്രവർത്തകർക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്​. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്​ചത്തേക്ക് റിമാൻഡ്​​ ചെയ്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പോലീസിന് നേരെ കൈയേറ്റശ്രമം: രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top