• Latest News

    Wednesday, October 11, 2017

    ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ മോഷ്ടാവ് വീണ്ടും പിടിയിലായി
    Wednesday, October 11, 2017
    1:21:00 AM

    കാഞ്ഞങ്ങാട് : കവര്‍ച്ചാക്കേസില്‍ 87 ദിവസത്തെ ജയില്‍വാസത്തിനു ശേഷം പുറത്തിറങ്ങിയ മോഷ്ടാവ് ബൈക്ക് കവര്‍ച്ചാ ശ്രമത്തിനിടയില്‍ വീണ്ടും ജയിലിലായി.[www.malabarflash.com] 

    മടിക്കൈ കാഞ്ഞിരപ്പൊയിലിലെ കെ നൗഷാദാ(30 )ണ് കാഞ്ഞങ്ങാട് നയ ബസാറിലെ ഫ്രൂട്ട്‌സ് വ്യാപാരി അജാനൂര്‍ കൊളവയലിലെ ഉക്കാസിന്റെ മകന്‍ നൗഷാദിന്റെ കെ എല്‍ 60 ബി 6928 നമ്പര്‍ ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമത്തിനിടയില്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

    കടയ്ക്ക് മുന്നില്‍ ഉണ്ടായിരുന്ന ബൈക്ക് തള്ളിപ്പോകാന്‍ ശ്രമിക്കുന്നത് കണ്ട് ബൈക്കുടമ നൗഷാദ് ബഹളം വെച്ചപ്പോള്‍ ബൈക്കുപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവായ നൗഷാദിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
    പിടിയിലായ നൗഷാദ് മറ്റു ചില മോഷണ കേസുകളില്‍ കൂടി പ്രതിയാണ്.
    മാപ്പിളപ്പാട്ടു കലാകാരന്‍ താജ്ജുദ്ദീന്‍ വടകരയുടെ പണമടങ്ങിയ ബാഗ് മോഷ്ടിച്ച കേസില്‍ ജയിലിലായിരുന്ന നൗഷാദ്‌ ശനിയാഴ്ച്ചയാണ് ജയില്‍ നിന്നിറങ്ങിയത്. ഞായറാഴ്ച്ച വീണ്ടും മോഷണത്തിന് പിടിയിലായത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ മോഷ്ടാവ് വീണ്ടും പിടിയിലായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top