• Latest News

    Wednesday, October 25, 2017

    ബസ് കയറവെ തെറിച്ച് വീണ പിജി വിദ്യാര്‍ത്ഥിനി മരിച്ചു
    Wednesday, October 25, 2017
    2:04:00 PM

    കാസര്‍കോട്: ബസ് കയറുന്നതിനിടെ തെറിച്ചുവീണ് കോളജ് വിദ്യാര്‍ത്ഥിനി ദാരുണമായി മരണപ്പെട്ടു. ബേള ചേടിക്കാനം കോളനിയിലെ പരേതനായ ശുക്രപ്പയുടെയും മീനാക്ഷിയുടെയും മകള്‍ ഉഷാലത (20) ആണ് മരിച്ചത്.[www.malabarflash.com] 

    ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ പൊയ്യക്കണ്ടത്താണ് അപകടം. ബദിയടുക്ക കോഓപ്പറേറ്റീവ് കോളജിലെ പി.ജി വിദ്യാര്‍ത്ഥിനിയായ ഉഷാലത പൊയ്യക്കണ്ടത്തുനിന്നും സ്വകാര്യ ബസില്‍ കയറുന്നതിനിടെ തെറിച്ചുവീഴുകയായിരുന്നു. പുറത്തേക്ക് തലയിടിച്ചുവീണ വിദ്യാര്‍ത്ഥിനിയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

    സഹോദരങ്ങള്‍: ഉദയകുമാര്‍, പ്രവീണ്‍ കുമാര്‍. ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബസ് കയറവെ തെറിച്ച് വീണ പിജി വിദ്യാര്‍ത്ഥിനി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top