• Latest News

    Monday, September 18, 2017

    യുവതിയുടെ ആത്മഹത്യ: പ്രതിശ്രുത വരൻ അറസ്​റ്റിൽ
    Monday, September 18, 2017
    4:00:00 AM

    പേ​രാ​മ്പ്ര: വെ​ള്ളി​യൂ​രി​ലെ പു​തി​യോ​ട്ടും ക​ണ്ടി ബാ​ല​കൃ​ഷ്ണ​ന്റെ മ​ക​ളും പാ​ര​ല​ൽ കോ​ള​ജ് അ​ധ്യാ​പി​ക​യു​മാ​യ ജി​ൻ​സി (26) ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ശ്രു​ത വ​ര​ൻ വേ​ളം പെ​രു​വ​യ​ൽ സ്വ​ദേ​ശി ത​ട്ടാന്റെ മീ​ത്ത​ൽ സ​ന്ദീ​പി​നെ (30) പോലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു.[www.malabarflash.com]

    ഇ​യാ​ൾ തോ​ട​ന്നൂ​ർ ബി.​ആ​ർ.​സി​യി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ്. പ്ര​തി​യെ തി​ങ്ക​ളാ​ഴ്ച പേ​രാ​മ്പ്ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. 

    ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കൂ​ടാ​തെ ലൈം​ഗി​ക​പീ​ഡ​ന​ത്തി​നും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. യു​വാ​വ് പ​ല സ്ഥ​ല​ങ്ങ​ളി​ലും കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി ആ​ത്മ​ഹ​ത്യ കു​റി​പ്പി​ലു​ണ്ട്. യു​വ​തി ഒ​രു അ​ടു​ത്ത ബ​ന്ധു​വി​നോ​ടും ഈ ​കാ​ര്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​രു​ന്നു. ഇ​വ​ർ പോലീ​സി​നു മൊ​ഴി​ന​ൽ​കി​യി​ട്ടു​ണ്ട്.

    പ​ല​കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ്​ സ​ന്ദീ​പ്, ജി​ൻ​സി​യെ നി​ര​ന്ത​രം മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് വി​വാ​ഹ​ത്തി​ൽ​നി​ന്ന് പി​ന്മാ​റു​ക​യു​മാ​യി​രു​ന്നു. അ​ടു​ത്ത​മാ​സം ന​ട​ക്കേ​ണ്ട ക​ല്യാ​ണ​ത്തി​ന്റെ ക്ഷ​ണം യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ തു​ട​ങ്ങി​യി​രു​ന്നു. 

    ക​ല്യാ​ണം മു​ട​ങ്ങി​യ മ​നോ​വി​ഷ​മ​ത്തി​ലാ​ണ് ജി​ൻ​സി ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട് വീ​ടി​നു​ള്ളി​ൽ തീ ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​ചെ​യ്ത​ത്. പേ​രാ​മ്പ്ര സി.​ഐ സു​നി​ൽ കു​മാ​റാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യുവതിയുടെ ആത്മഹത്യ: പ്രതിശ്രുത വരൻ അറസ്​റ്റിൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top