• Latest News

    Tuesday, September 19, 2017

    പി​ഞ്ചു​കു​ഞ്ഞി​നെ പ​ട്ടി​ണി​ക്കി​ട്ടു കൊ​ന്ന കൗ​മാ​ര​ക്കാ​രി​ക്ക് 10 വ​ർ​ഷം ത​ട​വ്
    Tuesday, September 19, 2017
    11:46:00 AM

    മോ​സ്കോ: പ​ത്തു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ പ​ട്ടി​ണി​ക്കി​ട്ടു കൊ​ല​പ്പെ​ടു​ത്തി​യ കൗ​മാ​ര​ക്കാ​രി അ​മ്മ​യ്ക്കു പ​ത്തു വ​ർ​ഷം ത​ട​വ്. പ​ടി​ഞ്ഞാ​റ​ൻ റ​ഷ്യ​യി​ലെ റോ​സ്തോ​വി​ലാ​ണു സം​ഭ​വം. വി​ക്ടോ​റി​യ കു​സ്നെ​റ്റ്സോ​വ എ​ന്ന പ​തി​നേ​ഴു​കാ​രി​യെ​യാ​ണു കോ​ട​തി ശി​ക്ഷി​ച്ച​തെ​ന്നു ഡെ​യ്ലി മെ​യ്ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.[www.malabarflash.com] 

    വി​ക്ടോ​റി​യ​യു​ടെ ഭ​ർ​ത്താ​വ് സൈ​നി​ക സേ​വ​ന​ത്തി​നു വീ​ടു​വി​ട്ടു​പോ​യ സ​മ​യ​ത്ത് കു​ഞ്ഞി​നെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് പെ​ണ്‍​കു​ട്ടി​യും വീ​ടു​വി​ടു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​യ വി​ക്ടോ​റി​യ ഫേ​സ്ബു​ക്കി​ൽ ’എ​ല്ലാം ശ​രി​യാ​യി’ എ​ന്ന കു​റി​പ്പും പോ​സ്റ്റ് ചെ​യ്തു. ഇ​തി​നു​ശേ​ഷം സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പാ​ർ​ട്ടി​യി​ൽ മു​ഴു​കി.

    ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷ​വും പെ​ണ്‍​കു​ട്ടി​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സ് വീ​ടു​തു​റ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ഞ്ഞി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൊ​ട്ടു​പി​ന്നാ​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം അ​വ​ധി ആ​ഘോ​ഷി​ക്കു​ക​യാ​യി​രു​ന്ന വി​ക്ടോ​റി​യ അ​റ​സ്റ്റി​ലാ​യി.

    ഒ​രു മാ​സം പ്രാ​യ​മു​ള്ള​പ്പോ​ൾ കു​ഞ്ഞി​നെ അ​നാ​ഥാ​ല​യ​ത്തി​ൽ ഏ​ൽ​പ്പി​ച്ചി​രു​ന്ന​താ​യും ഏ​ഴാം മാ​സ​ത്തി​ൽ കു​ഞ്ഞി​നെ തി​രി​കെ വീ​ട്ടി​ലെ​ത്തി​ച്ച​താ​യും വി​ക്ടോ​റി​യ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. ത​നി​ക്കു കു​ഞ്ഞി​നെ വ​ള​ർ​ത്താ​ൻ ഇ​ഷ്ട​മ​ല്ലാ​യി​രു​ന്നെ​ന്നും അ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പി​ഞ്ചു​കു​ഞ്ഞി​നെ പ​ട്ടി​ണി​ക്കി​ട്ടു കൊ​ന്ന കൗ​മാ​ര​ക്കാ​രി​ക്ക് 10 വ​ർ​ഷം ത​ട​വ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top