• Latest News

    Wednesday, September 6, 2017

    ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറരുതെന്നു വാട്‌സ് ആപ്പിനോടു സുപ്രീം കോടതി
    Wednesday, September 6, 2017
    11:00:00 PM

    ന്യൂ​ഡ​ൽ​ഹി: ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ മൂ​ന്നാ​മ​തൊ​രാ​ൾ​ക്കു കൈ​മാ​റി​ല്ലെ​ന്ന​തി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ ഫേ​സ്ബു​ക്കി​നോ​ടും വാ​ട്സ് ആ​പ്പി​നോ​ടും സു​പ്രീംകോ​ട​തി.[www.malabarflash.com]

    നാ​ലാ​ഴ്ച​യ്ക്കു​ള്ളി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​നാ​ണ് പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വാ​ട്സ് ആ​പ്പി​ന്‍റെ സ്വ​കാ​ര്യ​താ ന​യ​ത്തി​നെ​തി​രാ​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണു സു​പ്രീം കോ​ട​തി നി​ർ​ദേ​ശം.

    വി​വ​ര​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത, സ്വ​കാ​ര്യ​ത​യ്ക്കു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണെ​ന്നും ഇ​ത് സം​ര​ക്ഷി​ക്കേ​ണ്ട​ത് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ഹ​ർ​ജി പ​രി​ഗ​ണി​ച്ച ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. 

    സ്വ​കാ​ര്യ​ത മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്ന ച​രി​ത്ര​വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സു​പ്രീം കോ​ട​തി​യു​ടെ പു​തി​യ ഉ​ത്ത​ര​വ്. 19, 22 വ​യ​സു​ള്ള ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളാ​ണ് വാ​ട്സ് ആ​പ്പി​ന്‍റെ സ്വ​കാ​ര്യ​ത ന​യ​ത്തി​നെ​തി​രേ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ള്ള​ത്. ഡി​ലീ​റ്റ് ചെ​യ്ത അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ മാ​യ്ച്ചു​ക​ള​യാ​ൻ വാ​ട്സ് ആ​പ്പി​നോ​ടു നേ​ര​ത്തെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

    നേ​ര​ത്തെ, ഫേ​സ്ബു​ക്കും വാ​ട്സ്ആ​പ്പും ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളു​ക​ളു​ടെ സ്വ​കാ​ര്യ​ത അ​പ​ക​ട​ത്തി​ലാ​ണെ​ന്ന വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ൻ കേ​ന്ദ്ര​ത്തോ​ടു സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത്ത​രം ന​വ​മാ​ധ്യ​മ ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത ഉ​റ​പ്പ് വ​രു​ത്താ​ൻ നി​യ​മ​നി​ർ​മാ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ർ​ജി​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നും ട്രാ​യി​ക്കും ഫേ​സ്ബു​ക്കി​നും വാ​ട്സ​പ്പി​നും സു​പ്രീം​കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. എ​ന്നാ​ൽ, ഫേ​സ്ബു​ക്കും വാ​ട്സാ​പ്പും ആ​വ​ശ്യ​മു​ള്ള​വ​ർ മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ൽ പോ​രേ​യെ​ന്നു കോ​ട​തി ചോ​ദി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറരുതെന്നു വാട്‌സ് ആപ്പിനോടു സുപ്രീം കോടതി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top