• Latest News

    Monday, September 4, 2017

    ഉദുമ പടിഞ്ഞാര്‍ മുഹിയുദ്ദിന്‍ ജമാഅത്ത് ഖത്തര്‍ ശാഖ കമ്മിറ്റി ഈദ് സംഗമം
    Monday, September 4, 2017
    12:19:00 AM

    ദോഹ: ഉദുമ പടിഞ്ഞാര്‍ മുഹിയുദ്ദിന്‍ ജമാഅത്ത് ഖത്തര്‍ ശാഖ കമ്മിറ്റിയുടെ ഈദ് സംഗമവും ജനറല്‍ ബോര്‍ഡി യോഗവും ദോഹ ഹിലാലില്‍ നടന്നു.[www.malabarflash.com]

    പുതിയ ഭാരവാഹികള്‍: ഖാദര്‍ ഉദുമ (പ്രസിഡണ്ട്), അഷറഫ് കൊപ്പല്‍, സകരിയ്യ പി വി, അബ്ദുല്ല കൊപ്പല്‍, ഹസ്സന്‍ മില്ലത്ത് (വെസ് പ്രസിഡണ്ട്) സിറാജ് ഉദുമ (ജനറല്‍ സെക്രട്ടറി), അബ്ദുല്ല തായത്ത്, ഫൈസല്‍ മൂസ, അബ്ദുല്‍റഹ്മാന്‍ തായത്ത്, യാസര്‍സലിം (ജോ. സെക്രട്ടറിമാര്‍), അബ്ദുല്ല കല്ലിങ്കാല്‍ (ട്രഷറര്‍). അബ്ദുല്ല ഹാജി കെ കെ, ബഷീര്‍ തോട്ടപ്പടി, ടി പി മുഹമ്മദ് (ഉപദേഷ്ടാവ്)

    യോഗത്തില്‍ ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് സെക്രട്ടറി ആയിരിക്കെ മരണപ്പെട്ട എസ് വി അബ്ദുല്ല സാഹിബിനു വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും അനുസ്മരണവും നടത്തി. പ്രദേശത്തെ വിദ്യഭ്യാസ മേഖലയില്‍ മഹത്തരമായ പ്രവര്‍ത്തനം കഴിച്ച വെച്ച മര്‍ഹും എസ് വി അബ്ദുല്ല സാഹിബിന്റെ സ്മരണാര്‍ത്ഥം മേഖലയില്‍ നിന്നും സ്‌കൂള്‍ മദ്രസാ തലങ്ങളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്ന വിദ്യര്‍ത്ഥി വിദ്യര്‍ത്ഥിനികളെ സ്വര്‍ണ മെഡല്‍ നല്‍കി അനുമോദിക്കാനും തീരുമാനിച്ചു.

    പ്രസിഡണ്ട് ഖാദര്‍ ഉദുമയുടെ അധ്യക്ഷത വഹിച്ചു. ശംസുദ്ദിന്‍ എ എം പ്രാര്‍ത്ഥന നടത്തി . സകരിയ്യ പി വി സ്വാഗതവും, സിറാജ് ഉദുമ വാര്‍ഷിക റിപ്പോര്‍ട്ടും അബ്ദുല്ല കല്ലിങ്കാല്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
    അബ്ദുല്ല കൊപ്പല്‍, ടിപി മുഹമ്മദ്, ഫൈസല്‍ പി കെ, ഇമിതിയാസ് അബ്ദുല്‍ സമദ്, ഫൈസല്‍ പി കെ, അഫ്‌സല്‍, ഷഫീഖ് പി എ, മുഹമ്മദ് കുഞ്ഞി കെ വി, അബ്ബാസ് കെ എ, ഷുഹൈബ് ബി എ, നൗഫല്‍, യാസര്‍, സലാം കെ എ, അല്‍ത്താഫ് തായത്ത്, ഹസ്സന്‍ മില്ലത്ത്, നൗഷാദ് ബദിയടുക്ക തുടങിയവര്‍ പ്രസംഗിച്ചു,


    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ പടിഞ്ഞാര്‍ മുഹിയുദ്ദിന്‍ ജമാഅത്ത് ഖത്തര്‍ ശാഖ കമ്മിറ്റി ഈദ് സംഗമം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top