• Latest News

    Friday, September 1, 2017

    ഏഴു വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന് 105 വര്‍ഷം തടവ്‌
    Friday, September 1, 2017
    2:00:00 AM

    വാഷിങ്ടണ്‍: ഏഴു പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ കായികാധ്യാപകന് 105 വര്‍ഷം കഠിന തടവ്. കാലിഫോര്‍ണിയയിലെ സ്‌കൂളില്‍ അധ്യാപകനായ റോണി ലി റോമന്‍ എന്ന 44 വയസ്സുകാരനാണ് കോടതി ശിക്ഷ വിധിച്ചത്. 2002ലാണ് എട്ടിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള ഏഴ് കുട്ടികളെ പീഡിപ്പിച്ചത്. [www.malabarflash.com]

    ഏഴാമത്തെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അധ്യാപകനെ പിടികൂടിയത്. ഇതോടെ മറ്റു പീഡനങ്ങളും പുറത്തു വന്നു. 

    ആദ്യ ആറു പെണ്‍കുട്ടികളെയും സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചാണ് ഇയാള്‍ പീഡിപ്പിച്ചത്. ഭയന്ന പെണ്‍കുട്ടികള്‍ വിവരം മറച്ചു വെച്ചു. 
    ഇയാള്‍ പിടിയിലായതോടെ തങ്ങളും പീഡനത്തിനിരയായി എന്നു വെളിപ്പെടുത്തുകയായിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഏഴു വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന് 105 വര്‍ഷം തടവ്‌ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top