• Latest News

    Tuesday, September 26, 2017

    വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു
    Tuesday, September 26, 2017
    3:28:00 AM

    വയനാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു.മുട്ടില്‍ ഡബ്ള്യുഎംഒ കോളേജിലെ ബിഎസ്സി കെമിസ്ട്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി തേറ്റമല വള്ളിയാട്ട് റഷീദ്- റംല ദമ്പതികളുടെ മകളുമായ റഹീന (18) യാണ് മരിച്ചത്. [www.malabarflash.com]

    ഞായറാഴ്ച മുട്ടലില്‍ കോളേജിന് സമീപം റോഡ് മുറിച്ച് കടക്കുമ്പോള്‍ പിക് അപ്പ് ജീപ്പ് ഇടിക്കുകയായിരുന്നു. ഒരാഴ്ചയോളം കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

    എസ് എഫ് ഐ മുന്‍ സംസ്ഥാന സമിതി അംഗവും ഡെല്‍ഹി ജെഎന്‍യു വി ലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയുമായ നജീബ് ഏക സഹോദരനാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top