• Latest News

    Friday, September 15, 2017

    വിരട്ടൽ വേണ്ട, ഓർത്താൽ നന്ന്..! എഴുത്തുകാർക്ക് പിന്തുണയുമായി മുഖ്യമന്ത്രി
    Friday, September 15, 2017
    12:37:00 AM

    തി​രു​വ​ന​ന്ത​പു​രം: എ​ഴു​ത്തു​കാ​ർ​ക്കെ​തി​രേ​യു​ള്ള ഭീ​ഷ​ണി കേ​ര​ള​ത്തി​ൽ വി​ല​പ്പോ​വി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ന്ന​റി​യി​പ്പ്. മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.[www.malabarflash.com]

    ചി​ല വ​ർ​ഗീ​യ ശ​ക്തി​ക​ൾ എ​ഴു​ത്തു​കാ​ർ​ക്കു മ​ര​ണ​വാ​റ​ന്‍റ് അ​യ​യ്ക്കു​ക​യാ​ണ്. ഗൗ​രി ല​ങ്കേ​ഷി​ന്‍റെ വ​ധ​ത്തേ​ക്കാ​ൾ ഞെ​ട്ടി​ക്കു​ന്ന​ത് ആ ​കൊ​ല​പാ​ത​ക​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കു​ന്ന​താ​ണ്. അ​ടി​യ​ന്ത​രാ​വ​സ്ഥാ കാ​ല​ത്തു​പോ​ലും എ​ഴു​ത്തു​കാ​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടി​ല്ല. എ​ന്നാ​ൽ എ​ഴു​ത്തു​കാ​ർ​ക്കെ​തി​രാ​യ ഭീ​ഷ​ണി കേ​ര​ള​ത്തി​ൽ വി​ല​പ്പോ​വി​ല്ല. സ​ർ​ക്കാ​ർ ആ​ർ​ക്കൊ​പ്പ​മാ​ണെ​ന്ന് ഇ​ക്കൂ​ട്ട​ർ മ​ന​സി​ലാ​ക്ക​ണം. ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​വ​ർ ഇ​ക്കാ​ര്യം ഓ​ർ​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ ഓ​ർ​മി​പ്പി​ക്കാ​ൻ സ​ർ​ക്കാ​രി​ന​റി​യാ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

    മൃ​ത്യു​ഞ്ജ​യ ഹോം ​ന​ട​ത്താ​ൻ ചി​ല​ർ പ​റ​യു​ന്നു​ണ്ട്. പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തു​ന്ന​വ​ർ സ​ർ​ക്കാ​ർ ആ​ർ​ക്കൊ​പ്പ​മാ​ണെ​ന്ന കാ​ര്യം ഓ​ർ​മ​യി​ൽ വ​യ്ക്ക​ണ​മെ​ന്നും ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് കെ.​പി.​ശ​ശി​ക​ല​യു​ടെ വി​വാ​ദ പ്ര​സം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിരട്ടൽ വേണ്ട, ഓർത്താൽ നന്ന്..! എഴുത്തുകാർക്ക് പിന്തുണയുമായി മുഖ്യമന്ത്രി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top