• Latest News

    Tuesday, September 19, 2017

    പളളിക്കരയില്‍ 2650 പാക്കററ് പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടികൂടി
    Tuesday, September 19, 2017
    6:38:00 PM

    ഉദുമ: ബേക്കല്‍ പോലീസ് നടത്തിയ റെയ്ഡില്‍ 2650 പാക്കററ് പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. പളളിക്കര പെരിയ റോഡിലെ കടയില്‍ രഹസ്യമായി വില്‍പ്പനയ്ക്ക് വെച്ച പാന്‍മസാല പാക്കററുകളാണ് ബേക്കല്‍ ജൂനിയര്‍ എസ്.ഐ ദിനേശനും സംഘവും പിടികൂടിയത്.[www.malabarflash.com]

    കടയുടമ പളളിക്കര ശക്തി നഗറിലെ പത്മനാഭന്റെ മകന്‍ നാഗരാജ(30)നെ അറസ്റ്റ് ചെയ്തു.
    പോലീസ് ഓഫീസര്‍മാരായ സുമേഷ്, പ്രകാശന്‍. പ്രജിത്ത്, ഇല്‍സാദ്, പ്രദീപര്‍ എന്നിവരടങ്ങിയ സംഘമാണ് പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടികൂടിയത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പളളിക്കരയില്‍ 2650 പാക്കററ് പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടികൂടി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top