• Latest News

    Sunday, September 10, 2017

    "പൈപ്പിന്‍ ചുവട്ടിലെ പ്രണയം" ചിത്രീകരണം പൂര്‍ത്തിയായി
    Sunday, September 10, 2017
    1:30:00 AM

    ഐശ്വര്യ സ്നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് നിര്‍മ്മിച്ച് നവാഗതനായ ഡോമിന്‍ ഡിസില്‍വ കഥയെഴുതി സംവിധാനം ചെയ്യുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയം ചിത്രീകരണം പൂര്‍ത്തിയായി.[www.malabarflash.com] 

    നീരജ് മാധവനും റീബജോണുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
    അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സുധി കോപ്പ, ഇന്ദ്രന്‍സ്, ശരത് (അപ്പാനിരവി) സുബീഷ്, ജാഫര്‍ ഇടുക്കി, നാരായണന്‍കുട്ടി, സാജന്‍ പളളുരുത്തി, സേതുലക്ഷ്മി, ശ്രീനാഥ്, ഋഷികുമാര്‍, തസ്‌നി ഖാന്‍, ശ്രുതിജയന്‍ (അങ്കമാലി ഫെയിം) എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
    ഡൊമിനും ആന്റണി ജിബിനുമാണ് തിരക്കഥ ഒരുക്കിയത്. സന്തോഷ് വര്‍മ, ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ബിജിപാല്‍ ഈണം പകരുന്നു. പവി കെ.പവനാണ് ഛായാഗ്രഹണം. 


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: "പൈപ്പിന്‍ ചുവട്ടിലെ പ്രണയം" ചിത്രീകരണം പൂര്‍ത്തിയായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top