• Latest News

    Friday, September 15, 2017

    വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
    Friday, September 15, 2017
    3:00:00 PM

    ചെറുവത്തൂര്‍: വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കൈതക്കാട് വാടക വീട്ടില്‍ താമസിക്കുന്ന പരേതനായ അബ്ദുല്ല-കുഞ്ഞാമിന ദമ്പതികളുടെ മകനും ഹോട്ടല്‍ തൊഴിലാളിയുമായ മുഹമ്മദ് ഷാഫി(30)യാണ് മരണപ്പെട്ടത്.[www.malabarflash.com]

    ഒരാഴ്ച മുമ്പ് വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഷാഫി മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.
    പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായിരുന്നു. വെളളിയാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. 

    ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യമാര്‍: റിയാത്ത്, റഷീദ. മക്കള്‍: സിനാന്‍, സമദ്. സഹോദരി നബീസ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top