• Latest News

    Monday, September 4, 2017

    ചരിത്രത്തിലാദ്യമായി കേന്ദ്ര കായിക വകുപ്പ് ഭരിക്കാന്‍ കായിക താരം
    Monday, September 4, 2017
    1:36:00 AM

    ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ൻ കാ​യി​ക​രം​ഗ​ത്തെ കാ​യി​ക താ​രം കൂ​ടി​യാ​യ രാ​ജ്യ​വ​ര്‍​ധ​ൻ സിം​ഗ് റാ​ത്തോ​ഡ് ന​യി​ക്കും. ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് കേ​ന്ദ്ര കാ​യി​ക വ​കു​പ്പ് ഭ​രി​ക്കാ​ൻ കാ​യി​ക താ​രം നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്. ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​നും ഒ​ളി​മ്പി​ക്സ് വെ​ള്ളി മെ​ഡ​ൽ ജേ​താ​വു​കൂ​ടി​യാ​ണ് റാ​ത്തോ​ഡ്.[www.malabarflash.com]

    വാ​ർ​ത്താ വി​ത​ര​ണ സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന റാ​ത്തി​ഡി​നെ പു​ന​സം​ഘ​ട​ന​യി​ൽ മോ​ദി പു​തി​യ ഉ​ത്ത​ര​വാ​ദി​ത്വം ഏ​ൽ​പ്പി​ക്കുകയായിരുന്നു.

    യു​വ​ജ​ന, കാ​യി​ക വ​കു​പ്പു​ക​ളു​ടെ സ്വ​ത​ന്ത്ര ചു​മ​ത​ല​യു​ള്ള സ​ഹ​മ​ന്ത്രി​യാ​യാ​ണ് റാ​ത്തോ​ഡി​നെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. വി​ജ​യ് ഗോ​യ​ലി​നെ മാ​റ്റി​യാ​ണ് റാ​ത്തോ​ഡി​നെ കാ​യി​ക മ​ന്ത്രി​യാ​യി നി​യ​മി​ച്ച​ത്. വി​ജ​യ് ഗോ​യ​ലി​നെ പാ​ര്‍​ല​മെ​ന്‍റ​റി വ​കു​പ്പി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്.

    ഇ​ന്ത്യ​യു​ടെ കാ​യി​ക ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി റാ​ത്തോ​ഡി​ലൂ​ടെ​യാ​ണ് വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ രാ​ജ്യ​ത്തി​ന് ഒ​ളി​മ്പി​ക്സ് മെ​ഡ​ൽ ല​ഭി​ക്കു​ന്ന​ത്. 2004 ഏ​ഥ​ൻ​സ് ഒ​ളി​മ്പി​ക്സി​ൽ ഡ​ബി​ൾ ട്രാ​പ്പ് പു​രു​ഷ​ൻ വി​ഭാ​ഗ​ത്തി​ലാ​ണ് റാ​ത്തോ​ഡ് വെ​ള്ളി നേ​ടി​യ​ത്. 2003 സി​ഡ്നി ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി നേ​ടി​യാ​ണ് റാ​ത്തോ​ഡ് ഏ​ഥ​ൻ​സി​ലെ​ത്തി​യ​ത്. രാ​ജ​സ്ഥാ​നി​ല്‍ നി​ന്നു​ള്ള എം​പി​യാ​ണ് 47 കാ​ര​നാ​യ റാ​ത്തോ​ഡ്.


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചരിത്രത്തിലാദ്യമായി കേന്ദ്ര കായിക വകുപ്പ് ഭരിക്കാന്‍ കായിക താരം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top