• Latest News

    Thursday, September 28, 2017

    യു​വാ​വി​നെ കൊ​ന്നു​ക​ത്തി​ച്ച പൂ​ജാ​രി​യും ഭാ​ര്യ​യും അ​റ​സ്റ്റി​ൽ
    Thursday, September 28, 2017
    10:46:00 AM

    ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കൊ​ന്നു​ക​ത്തി​ച്ച ക്ഷേ​ത്ര​പൂ​ജാ​രി​യും ഭാ​ര്യ​യും അ​റ​സ്റ്റി​ൽ. ഷ​ഹ​ദാ​ര‍​യി​ൽ ഗാ​ന്ധി​ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. ക്ഷേ​ത്ര​പൂ​ജാ​രി ല​ഖ​നും (30) ഭാ​ര്യ​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.[www.malabarflash.com]

    മ​ധു​ര സ്വ​ദേ​ശി ച​ന്ദ്ര​ശേ​ഖ​ർ (35) എ​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക്ഷേ​ത്ര​ത്തി​ലെ സ്റ്റോ​ർ​റൂ​മി​ൽ‌ എ​ത്തി​ച്ചാ​ണ് ക​ത്തി​ച്ച​ത്. സ്റ്റോ​റൂ​മി​ൽ ഒ​രാ​ൾ‌ കു​ടു​ങ്ങി​യ​താ​യി ആ​രോ​പി​ച്ച് ല​ഖ​ൻ ത​ന്നെ പോലീ​സി​നെ വി​വ​രം അ​റി​യി​ക്കുകയായിരുന്നു.

    പോ​ലീ​സ് മു​റി​തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ൾ‌ അ​ഴു​കി​ത്തു​ട​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ൽ ദു​ർ​ഗ​ന്ധം​വ​മി​ച്ചു തു​ട​ങ്ങി​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ലെ മു​റി​ക്കു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​നു​ള്ള തെ​ളി​വൊ​ന്നും ക​ണ്ടെ​ത്താ​നാ​വാ​തെ പോ​ലീ​സ് പൂ​ജാ​രി​യെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ൾ നി​വ​ർ​ന്ന​ത്.

    ല​ഖ​ന്‍റെ ഭാ​ര്യ​യും ശേ​ഖ​റും ത​മ്മി​ൽ അ​വി​ഹി​ത ബ​ന്ധം നി​ല​നി​ന്നി​രു​ന്നു. ഇ​ത് ല​ഖ​ൻ അ​റി​യു​ക​യും ശേ​ഖ​രു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഭാ​ര്യ​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​വ​ർ ഇ​ത് ചെ​വി​ക്കൊ​ണ്ടി​ല്ല. ഇ​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പൂ​ജാ​രി ത​യാ​റാ​യ​ത്. ഭാ​ര്യ​ മു​ഖേ​ന ശേ​ഖ​റി​നെ ഡ​ൽ​ഹി​യി​ലേ​ക്ക് ല​ഖ​ൻ വി​ളി​ച്ചു​വ​രു​ത്തി. ഇ​യാ​ളെ ക്ഷേ​ത്ര​ത്തി​ലെ സ്റ്റോ​ർ റൂ​മി​ൽ എ​ത്തി​ക്കു​ക​യും ഉ​റ​ക്ക​ഗു​ളി​ക ന​ൽ​കു​ക​യും ചെ​യ്തു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ശേ​ഖ​റി​നെ ഭാ​ര്യയും ഭ​ർ​ത്താ​വും ചേ​ർ​ന്ന് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ത്തി​ക്കു​ക​യും ചെ​യ്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യു​വാ​വി​നെ കൊ​ന്നു​ക​ത്തി​ച്ച പൂ​ജാ​രി​യും ഭാ​ര്യ​യും അ​റ​സ്റ്റി​ൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top