• Latest News

    Monday, September 11, 2017

    വാഹന പരിശോധനക്കിടെ ട്രക്ക് ഇടിച്ച്‌ അഞ്ച് പോലീസുകാര്‍ മരിച്ചു
    Monday, September 11, 2017
    11:03:00 PM

    മുസാഫര്‍പുര്‍: ബീഹാറിലെ മുസാഫര്‍പൂരില്‍ വാഹന പരിശോധനക്കിടെ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറി അഞ്ച് പോലീസുകാര്‍ മരിച്ചു. നാല് പോലീസുകാര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രിയാണ് സംഭവം.[www.malabarflash.com]

    ദേശീയ പാത 28ല്‍ പോലീസ് വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അനധികൃതമായി മദ്യം കടത്തുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പെട്ടത്. 

    പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. ഏപ്രിലില്‍ മദ്യനിരോധനം നടപ്പാക്കിയതോടെ സംസ്ഥാനത്ത് അനധികൃത മദ്യക്കടത്ത് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വാഹന പരിശോധനക്കിടെ ട്രക്ക് ഇടിച്ച്‌ അഞ്ച് പോലീസുകാര്‍ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top