• Latest News

    Tuesday, September 5, 2017

    ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രത്തിന് പേരിട്ടു . . 'കര്‍വാന്‍'
    Tuesday, September 5, 2017
    1:34:00 AM

    ദുൽഖർ സൽമാൻ അരങ്ങേറ്റം കുറിക്കുന്ന ബോളിവുഡ് ചിത്രത്തിന് പേരിട്ടു. ‘കർവാൻ’ എന്നാണ് ചിത്രത്തിന്റെ പേര്.
    ഹംഷകൽസ്, ക്രിഷ് 3 എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രമാണിത്.[www.malabarflash.com]


    ചിത്രം അടുത്ത വർഷം മാർച്ചോടെ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്‌റ്റ് 31ന് ഊട്ടിയിൽ ആരംഭിച്ചിരുന്നു.

    യെ ജവാനി ഹെ ദിവാനി, 2 സ്റ്റേറ്റ്സ് എന്നീ ചിത്രങ്ങളുടെ സംഭാഷണമെഴുതിയ ഹുസൈൻ ദലാലിനൊപ്പം സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്.

    ചിത്രത്തിൽ ഇർഫാൻ ഖാൻ ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

    മിഥിലാ പാൽക്കറാണ് നായിക. റോണി സ്‌ക്രൂവാല നിർമ്മിക്കുന്ന ചിത്രത്തിൽ ബംഗളൂരുകാരനായ യുവാവിന്റെ വേഷമാണ് ദുൽഖർ അവതരിപ്പിക്കുന്നത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രത്തിന് പേരിട്ടു . . 'കര്‍വാന്‍' Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top