• Latest News

    Sunday, September 10, 2017

    മാതാവിനൊപ്പം പുഴയില്‍വീണ മുര്‍ഷിദയുടെ മൃതദേഹം കണ്ടെത്തി
    Sunday, September 10, 2017
    9:58:00 AM

    കാസര്‍കോട്: മാതാവിനൊപ്പം പുഴയില്‍വീണ മുര്‍ഷിദയുടെ മൃതദേഹം കമ്പാര്‍ പള്ളിക്കടുത്ത് പുഴയില്‍ കണ്ടെത്തി. ചൗക്കി കമ്പാറിലെ രാജീവ് കോളനിയിലെ അബ്ദുല്ലയുടെ ആറുവയസുകാരിയായ മകള്‍ മുര്‍ഷിദയുടെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ 7.30 ഓടെ കണ്ടെത്തിയത്.[www.malabarflash.com]

    ശനിയാഴ്ച രാവിലെ എട്ട് മണിയോടെ മാതാവ് മറിയമ്മ(45) മുര്‍ഷിദയെയും കൂട്ടി വീട്ടില്‍ നിന്നിറങ്ങിയിരുന്നു. അടക്ക തോട്ടത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് 10.30 മണിയോടെ മൊഗ്രാല്‍ പുഴയില്‍ കണ്ണൂര്‍ തോടയാര്‍ ഭാഗത്ത് മറിയമ്മയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

    തുടര്‍ന്ന് കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തിയെങ്കിലും രാത്രിവരെ കണ്ടെത്തനായില്ല. മറ്റുമക്കള്‍: അഷ്രഫ്, മനാഫ്, അഷ്ഫാഖ്, മനാസ്, മുനീറ. മരുമകള്‍: ഇര്‍ഫാന.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മാതാവിനൊപ്പം പുഴയില്‍വീണ മുര്‍ഷിദയുടെ മൃതദേഹം കണ്ടെത്തി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top