• Latest News

    Saturday, September 2, 2017

    ക്രിക്കറ്റ് കളിക്കിടെ കടലില്‍ പോയ പന്തെടുക്കാന്‍ ശ്രമിച്ച യുവാവിനെ തിരയില്‍ പെട്ട് കാണാതായി
    Saturday, September 2, 2017
    11:24:00 PM

    മൊഗ്രാല്‍: കടപ്പുറത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവിനെ തിരയില്‍ പെട്ട് കാണാതായി. മൊഗ്രാല്‍ കൊപ്പളത്തെ മൊയ്തീന്റെ മകന്‍ ഖലീലാണ് (19) അപകടത്തില്‍ പെട്ടത്.[www.malabarflash.com] 

    ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം.
    കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കടലില്‍ പോയ പന്ത് പെറുക്കാന്‍ പോയ ഖലീല്‍ തിരയില്‍ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

    വിവരമറിഞ്ഞ് കുമ്പള പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ക്രിക്കറ്റ് കളിക്കിടെ കടലില്‍ പോയ പന്തെടുക്കാന്‍ ശ്രമിച്ച യുവാവിനെ തിരയില്‍ പെട്ട് കാണാതായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top