• Latest News

    Tuesday, September 5, 2017

    ഷിറിയ പുഴയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു
    Tuesday, September 5, 2017
    5:00:00 PM

    കുമ്പള: ഷിറിയ പുഴയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു. കര്‍ണാടക പുത്തൂര്‍ സ്വദേശിയും അണങ്കൂരില്‍ താമസക്കാരനുമായ മുഹമ്മദലി (36) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.[www.malabarflash.com ]

    മുഹമ്മദലിയും രണ്ട് സുഹൃത്തുക്കളും ഷിറിയ പുഴയില്‍ ചൂണ്ടയിട്ടുകൊണ്ടിരിക്കെ പെട്ടെന്ന് തോണി മറിയുകയായിരുന്നു. സുഹൃത്തുക്കള്‍ നീന്തി കരയ്ക്ക് കയറിയെങ്കിലും മുഹമ്മദലിയെ കാണാതാവുകയായിരുന്നു.

    വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പള പോലീസും കോസ്റ്റല്‍ പോലീസും അരമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മുഹമ്മദിയുടെ മൃതദേഹം കണ്ടെത്തിയത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഷിറിയ പുഴയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top