• Latest News

    Friday, September 8, 2017

    ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസുകാരന്‍ മരിച്ചു
    Friday, September 8, 2017
    6:30:00 PM

    കുണ്ടംകുഴി: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മൂന്നര വയസുകാരന്‍ മരിച്ചു. കുണ്ടംകുഴി തുമ്പടുക്കത്തെ ശിവപ്രസാദ്- ദയകുമാരി ദമ്പതികളുടെ മകന്‍ ആദി ആണ് മരിച്ചത്.[www.malabarflash.com]

    വെള്ളിയാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം. ഏകസഹോദരിയുമായി ദീക്ഷയ്‌ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ പൊട്ടിയ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.

    വീട്ടുകാര്‍ ഉടന്‍ തന്നെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കുണ്ടംകുഴിയിലെ ക്ലിനിക്കിലും പിന്നീട് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസുകാരന്‍ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top