• Latest News

    Thursday, September 7, 2017

    കരിവെള്ളൂരിലെ മുക്കുപണ്ട പണയ തട്ടിപ്പ്: ഒരാള്‍കൂടി അറസ്റ്റില്‍
    Thursday, September 7, 2017
    4:14:00 AM

    പ​യ്യ​ന്നൂ​ർ: ക​രി​വെ​ള്ളൂ​ർ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് മൂ​ന്നേ​കാ​ൽ കോ​ടി രൂ​പ​യോ​ളം വെ​ട്ടി​പ്പു ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ.[www.malabarflash.com]

    ര​ണ്ടാം​പ്ര​തി​യും ക​രി​വെ​ള്ളൂ​രി​ൽ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ​പ്പ് ഉ​ട​മ​യു​മാ​യ തൃ​ക്ക​രി​പ്പൂ​ർ തെ​ക്കെ​മാ​ണി​യാ​ട്ട് ക​ള​രി​ക്ക​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന കെ. ​പ്ര​ശാ​ന്ത് (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 

    ബുധനാഴ്ച രാ​വി​ലെ പ​ത്തോ​ടെ പ​യ്യ​ന്നൂ​ർ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​നാ​യി ജ​ന​റേ​റ്റ​ർ ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. മു​ക്കു​പ​ണ്ട ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്.

    ഒ​ന്നേ​മു​ക്കാ​ൽ കോ​ടി രൂ​പ​യോ​ളം മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ചു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത് പ്ര​ശാ​ന്താ​ണെ​ന്ന് നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ ഒ​ന്നാം​പ്ര​തി​യും സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന കെ.​വി. പ്ര​ദീ​പ് പോ​ലീ​സി​ന് മൊ​ഴി​ന​ൽ​കി​യി​രു​ന്നു. പ്ര​ശാ​ന്തും പ്ര​ശാ​ന്തി​ന്‍റെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നാ​ണ് മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് പ​ണ​മെ​ടു​ത്ത​തെ​ന്നാ​ണ് പ്ര​ദീ​പ​ൻ പ​റ​ഞ്ഞി​രു​ന്ന​ത്.

    ഗ​ൾ​ഫി​ൽ ബി​സി​ന​സ് ന​ട​ത്തു​ന്ന ചാ​ണ്ടി കു​ര്യ​ൻ എ​ന്ന​യാ​ൾ​ക്ക് കോ​ടി​ക​ൾ മ​റി​ച്ചു ന​ൽ​കി​യ​താ​യും പ്ര​ശാ​ന്ത് മു​ഖേ​ന​യാ​ണ് പ​ണം ന​ൽ​കി​യ​തെ​ന്നും പ്ര​ദീ​പ് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഒ​ളി​വി​ൽ​പോ​യ പ്ര​ശാ​ന്തി​നെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ശ്ര​മി​ക്ക​വെ ഇ​യാ​ൾ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഹൈ​ക്കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളു​ക​യാ​യി​രു​ന്നു. 

    ഇ​തി​നി​ടെ​യാ​ണ് ബുധനാഴ്ച രാ​വി​ലെ എ​എ​സ്ഐ ഗി​രി​ഷ്, സീ​നി​യ​ർ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ്, രാ​ഘ​വ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കരിവെള്ളൂരിലെ മുക്കുപണ്ട പണയ തട്ടിപ്പ്: ഒരാള്‍കൂടി അറസ്റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top