• Latest News

    Monday, September 18, 2017

    ടിവി കാണാന്‍ പോയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കുളത്തില്‍
    Monday, September 18, 2017
    10:00:00 PM

    കണ്ണൂര്‍: അയല്‍വാസിയായ അമ്മാവന്റെ വീട്ടില്‍ ടി വി കാണാന്‍ പോയ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണവം കൂടലിലെ എള്ളന്‍കണ്ടി ശ്രീധരന്റെ മകള്‍ ശ്രുതിയെ(20)യാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.[www.malabarrflash.com] 

    പേരാവൂര്‍ പ്രഗതി കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. ഞായറാഴ്ച രാത്രി അടുത്ത വീട്ടില്‍ ടി വി കാണാന്‍ പോയ ശ്രുതിയെ ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് കൃഷിക്ക് ഉപയോഗിക്കാന്‍ കുഴിച്ച കുളത്തിനടുത്ത് ചെരിപ്പ് കാണപ്പെട്ടത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തിയാണ് ശ്രുതിയുടെ മൃതദേഹം കണ്ടെത്തിയത്. 

    കനത്ത മഴയില്‍ കുളം നിറഞ്ഞു കവിഞ്ഞിരുന്നു. അബദ്ധത്തില്‍ കുളത്തില്‍ വീണതാണെന്നാണ് പോലീസ് സംശയിക്കുന്നത്. കണ്ണവം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ടിവി കാണാന്‍ പോയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കുളത്തില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top