• Latest News

    Sunday, September 24, 2017

    ജില്ലാ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ മുക്കുപണ്ട തട്ടിപ്പ്; മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
    Sunday, September 24, 2017
    3:14:00 AM

    ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​ർ ജി​ല്ലാ ബാ​ങ്ക് ത​ളി​പ്പ​റ​മ്പ് മെ​യി​ന്‍ ബ്രാ​ഞ്ചി​ല്‍ 40 ല​ക്ഷം രൂ​പ​യു​ടെ മു​ക്കു​പ​ണ്ട ത​ട്ടി​പ്പ് ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു.[www.malabarflash.com] 

    സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ ഇ.​ച​ന്ദ്ര​ന്‍, മാ​നേ​ജ​ര്‍ കെ.​ര​മ, അ​പ്രൈ​സ​ര്‍ ഷ​ഡാ​ന​ന​ന്‍ എ​ന്നി​വ​രേ​യാ​ണ് ജി​ല്ലാ ബാ​ങ്ക് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. ഇ​വ​രു​ടെ​പേ​രി​ല്‍ ത​ളി​പ്പ​റ​മ്പ് സി​ഐ​ക്ക് പ​രാ​തി​യും ന​ല്‍​കി​യി​ട്ടു​ണ്ട്.

    ഞാ​റ്റു​വ​യ​ൽ സ്വ​ദേ​ശി ഹ​സ​ന്‍ ബാ​ങ്കി​ല്‍ പ​ണ​യം​വ​ച്ച സ്വ​ര്‍​ണാ​ഭ​ര​ണം തി​രി​ച്ചെ​ടു​ത്ത​പ്പോ​ള്‍ മു​ക്കു​പ​ണ്ടം ന​ല്‍​കി​യെ​ന്നാ​ണ് ആ​ദ്യം ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ശനിയാഴ്ച അ​വ​ധി​യാ​ണെ​ങ്കി​ലും ജ​ന​റ​ല്‍ മാ​നേ​ജ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ബാ​ങ്കി​ലെ​ത്തി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 40 ല​ക്ഷം രൂ​പ​യു​ടെ മു​ക്കു​പ​ണ്ട​ങ്ങ​ള്‍ പ​ണ​യം​വ​ച്ച​താ​യി ക​ണ്ട​ത്. കൂ​ടു​ത​ലും അ​പ്രൈ​സ​ര്‍ ഷ​ഡാ​ന​ന​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ലാ​ണെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

    ഒ​ന്‍​പ​തേ​കാ​ല്‍ പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല​യാ​ണ് ഹ​സ​ന്‍ ബാ​ങ്കി​ല്‍ പ​ണ​യം​വ​ച്ച​ത്. സ്വ​ര്‍​ണ​മാ​ല ഒ​രു​ത​വ​ണ കാ​ലാ​വ​ധി എ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഏ​താ​നും മാ​സം മു​മ്പ് പു​തു​ക്കി​വ​ച്ചി​രു​ന്നു. ഹ​സ​ന്‍റെ മ​ക​ന്‍ റ​ഷീ​ദി​ന്‍റെ ഭാ​ര്യ​യു​ടേ​താ​യി​രു​ന്നു ആ​ഭ​ര​ണം. ക​ഴി​ഞ്ഞ​ദി​വ​സം പ​ണ​മ​ട​ച്ച് സ്വ​ര്‍​ണ​മാ​ല തി​രി​ച്ചു​വാ​ങ്ങി വൈ​കു​ന്നേ​രം റ​ഷീ​ദി​ന്‍റെ ഭാ​ര്യ ആ​ഭ​ര​ണം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഡി​സൈ​നി​ലും തൂ​ക്ക​ത്തി​ലും സം​ശ​യം​തോ​ന്നി​യ​ത്.

    ഇ​തേ​ത്തു​ട​ര്‍​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​തു സ്വ​ര്‍​ണ​മാ​ല​യ​ല്ലെ​ന്നും മു​ക്കു​പ​ണ്ട​മാ​ണെ​ന്നും തെ​ളി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് റ​ഷീ​ദ് ബാ​ങ്കി​ലെ​ത്തി വി​വ​രം പ​റ​ഞ്ഞെ​ങ്കി​ലും ത​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് തെ​റ്റൊ​ന്നും പ​റ്റി​യി​ല്ലെ​ന്നും ബാ​ങ്കി​ല്‍​നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നു​മു​മ്പ് ത​ങ്ങ​ളു​ടെ ആ​ഭ​ര​ണ​മാ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ശേ​ഷം പ​രാ​തി ഉ​ന്ന​യി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​യി​രു​ന്നു ബാ​ങ്ക് അ​ധി​കൃ​ത​ര്‍. തു​ട​ര്‍​ന്ന് സ്വ​ര്‍​ണം പ​ണ​യം​വ​ച്ച​വ​ര്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​നൊ​രു​ങ്ങു​മ്പോ​ഴാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ഒ​ത്തു​തീ​ര്‍​പ്പി​നെ​ത്തി​യ​ത്.

    ഒ​ത്തു​തീ​ര്‍​പ്പു ച​ര്‍​ച്ച​യി​ല്‍ ര​ണ്ട​ര ല​ക്ഷം രൂ​പ സ്വ​ര്‍​ണം പ​ണ​യം​വ​ച്ച​വ​ര്‍​ക്ക് ന​ല്‍​കാ​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ സ​മ്മ​തി​ച്ചു. ബാ​ങ്കി​ലെ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രു​ടെ പേ​രി​ലു​ള്ള ചെ​ക്ക് പ​രാ​തി​ക്കാ​ര്‍​ക്ക് ന​ല്‍​കു​ക​യും പ​രാ​തി​ക്കാ​ര്‍ വെ​ള്ളി​യാ​ഴ്ച ചെ​ക്ക് മാ​റി പ​ണം കൈ​പ്പ​റ്റു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ര​ണ്ട​ര ല​ക്ഷം രൂ​പ ന​ല്‍​കി​യ​തും ബാ​ങ്കി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ത്ത​തും അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. സം​ഭ​വം പു​റ​ത്താ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്. സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​വ​ര്‍​ക്കെ​തി​രേ മോ​ഷ​ണ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കു​മെ​ന്ന് ത​ളി​പ്പ​റ​മ്പ് സി​ഐ പി.​കെ.​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ജില്ലാ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ മുക്കുപണ്ട തട്ടിപ്പ്; മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top