• Latest News

    Friday, September 22, 2017

    കണ്ണൂരിൽ യുവാവിന് ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു
    Friday, September 22, 2017
    11:27:00 PM

    കണ്ണൂർ: പരിയാരം യുവാവിന് ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ പാണപ്പുഴ പറവൂരിലെ മൊട്ടമ്മല്‍ രാജനെ (44) പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com] 

    വെളളിയാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം. വയറിന്റെ ഇടതുഭാഗത്ത് നാടന്‍ തോക്കില്‍ നിന്നുള്ള ഉണ്ട തറച്ചുകയറിയ നിലയില്‍ രണ്ടുപേര്‍ ചേര്‍ന്നാണ് രാജനെ മെഡിക്കല്‍ കോളജിലെത്തിച്ചത്.

    ആശുപത്രി അധികൃതര്‍ വിവരമമറിയിച്ചത് പ്രകാരം പരിയാരം പോലീസ് എത്തിയപ്പോഴേക്കും മുങ്ങിയ ഇവരെ പിന്നീട് ആശുപത്രി പരിസരത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.

    പരിയാരം പ്രിന്‍സിപ്പല്‍ എസ്‌ഐ സി.അമലിന്റെ നേതൃത്വത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തവരുമായി സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. സ്ഥിരമായി പറവൂര്‍, വായാട്, കാരക്കുണ്ട് പ്രദേശങ്ങളില്‍ നായാട്ടിന് പോകുന്ന സംഘത്തില്‍ പെട്ടയാളാണ് രാജനെന്ന് പോലീസ് പറഞ്ഞു. നാടന്‍തോക്കുകളുമായി ഈ ഭാഗത്ത് നിരവധി സംഘങ്ങള്‍ നായാട്ടിന് പോകുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കണ്ണൂരിൽ യുവാവിന് ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top