• Latest News

    Saturday, September 16, 2017

    കൃഷ്ണന്‍മാഷിന്റേത് അടിക്കുറിപ്പില്ലാതെ എല്ലാവര്‍ക്കും മനസ്സിലാവുന്ന വര-ടി.കെ സുജിത്
    Saturday, September 16, 2017
    11:50:00 PM

    കാസര്‍കോട്: അടിക്കുറിപ്പില്ലാതെ എല്ലാവര്‍ക്കും മനസ്സിലാവുന്ന വരയാണ് പി.വി കൃഷ്ണന്‍മാഷിന്റെ കാര്‍ട്ടൂണുകളെന്ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടി.കെ സുജിത് അഭിപ്രായപ്പെട്ടു.[www.malabarflash.com]

    കാസര്‍കോട് പൗരാവലിയുടെ ആഭിമുഖ്യത്തില്‍ കൃഷ്ണന്‍മാഷിനെ ആദരിക്കുന്നതിന്റെ ഭാഗമായി രാവിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാര്‍ട്ടൂണ്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
    കാര്‍ട്ടൂണുകള്‍ക്ക് പത്രങ്ങളില്‍ പ്രാതിനിധ്യം കുറഞ്ഞു വരുന്നതായും പോക്കറ്റു കാര്‍ട്ടൂണുകളില്‍ മാത്രമൊതുങ്ങുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാര്‍ട്ടൂണ്‍ രംഗത്ത് കൃഷ്ണന്‍മാഷിന്റെ സംഭാവന വിലപ്പെട്ടതാണെന്നും സുജിത് കൂട്ടിച്ചേര്‍ത്തു.
    റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടര്‍ ജി.ബി വത്സന്‍ ക്യാമ്പ് വിശദീകരിച്ചു. ആര്‍ട്ടിസ്റ്റ് ടി. രാഘവന്‍, ജയന്‍മാങ്ങാട്, അഡ്വ. പി.വി ജയരാജന്‍, ബിജു കാഞ്ഞങ്ങാട്, കാര്‍ട്ടൂണിസ്റ്റ് രഞ്ജിത്, അഡ്വ. ടി.വി ഗംഗാധരന്‍, കെ.വി കുമാരന്‍മാഷ്, അഷ്‌റഫലി ചേരങ്കൈ സംസാരിച്ചു. എ.എസ് മുഹമ്മദ് കുഞ്ഞി സ്വാഗതവും ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി നന്ദിയും പറഞ്ഞു. ടി.കെ സുജിത്, പി.വി കൃഷ്ണന്‍, കാര്‍ട്ടൂണിസ്റ്റ് സഗീര്‍, കെ.എ അബ്ദുല്‍ ഗഫൂര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കൃഷ്ണന്‍മാഷിന്റേത് അടിക്കുറിപ്പില്ലാതെ എല്ലാവര്‍ക്കും മനസ്സിലാവുന്ന വര-ടി.കെ സുജിത് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top