• Latest News

    Sunday, September 17, 2017

    പിഞ്ചു മകളെയും നൂറു കോടി വരുന്ന സ്വത്തും ഉപേക്ഷിച്ച്​ ദമ്പതികൾ സന്യാസത്തിന്
    Sunday, September 17, 2017
    1:06:00 AM

    ഭോപാൽ: മധ്യപ്രദേശിൽ നിന്നുള്ള ജൈന ദമ്പതിമാർ മൂന്നു വയസുകാരിയായ മകളെയും 100കോടിയോളം മൂല്യം മതിക്കുന്ന സ്വത്തുക്കളും ഉപേക്ഷിച്ച്​ സന്യസിക്കുന്നു.[www.malabarflash.com] 

    സുമിത്​ റാ​ത്തോഡ്​ (35), ഭാര്യ അനാമിക (34) എന്നിവരാണ്​ സന്യാസത്തി​​ന്റെ ആദ്യപടിയായ ദീക്ഷ സ്വീകരിക്കാൻ തയാറെടുക്കുന്നത്​. സെപ്​തംബർ 23ന്​ ഗുജറാത്തിലെ സൂറത്തിൽ ജൈന ആചാര്യൻ രാംലാൽ മഹാരാജിൽ നിന്ന്​ ദീക്ഷ സ്വീകരിക്കും.

    പാരമ്പര്യമായി രാഷ്​ട്രീയക്കാരും വ്യാപാരികളുമാണ്​ ദമ്പതികളുടെ കുടംബം. ദമ്പതികളുടെ മകൾ മൂന്നു വയസുകാരി ഇഭ്യയെ അനാമികയു​െട പിതാവ്​ അശോക്​ ചണ്ഡാലിയ പരിരക്ഷിക്കുമെന്ന്​ അറിയിച്ചു.


    ഒരാളുടെയും മതപരമായ ആഗ്രഹങ്ങളെ തടഞ്ഞു നിർത്താൻ ആർക്കും സാധിക്കില്ലെന്ന്​ അനാമികയുടെ പിതാവ്​ പറഞ്ഞു. തങ്ങൾ ഇൗ തീരുമാനം പ്രതീക്ഷിച്ചിരുന്നെന്നും എന്നാൽ ഇത്രപെ​ട്ടെന്ന്​ ഉണ്ടാകുമെന്ന്​ കരുതിയിരുന്നില്ലെനും സുമിതി​ന്റെ പിതാവും വ്യാപാരിയുമായ രാജേന്ദ്ര സിങ്​ റാത്തോഡ്​ പറഞ്ഞു.

    നാലു വർഷം മുമ്പ്​ വിവാഹിതരായ ദമ്പതികൾ കുഞ്ഞിന്​​ എട്ടുമാസം മാത്രം പ്രായമുണ്ടായിരുന്നപ്പോൾ സന്യാസം സ്വീകരിക്കാൻ ​ആഗ്രഹമുണ്ടെന്ന്​ പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷം അകന്നു താമസിക്കുകയായിരുന്നു ഇരുവും.ഇനി ദീക്ഷ സ്വീകരിക്കും വരെ ഇരുവരും മൗനവ്രതത്തിലായിരിക്കും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പിഞ്ചു മകളെയും നൂറു കോടി വരുന്ന സ്വത്തും ഉപേക്ഷിച്ച്​ ദമ്പതികൾ സന്യാസത്തിന് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top