• Latest News

    Wednesday, September 6, 2017

    കാറില്‍ മറന്ന് പോയ 6 വയസ്സുകാരി ശ്വാസം മുട്ടി മരിച്ചു
    Wednesday, September 6, 2017
    2:11:00 AM

    അബൂദാബി: കടുത്ത ചൂടില്‍ രക്ഷിതാക്കള്‍ കാറില്‍ മറന്ന് വെച്ചുപോയ ആറ് വയസ്സുകാരി ശ്വാസം മുട്ടി മരിച്ചു. ഫലസ്ഥീന്‍ സ്വദേശികളായ രക്ഷിതാക്കളാണ് മകളെ കാറില്‍ മറന്ന് പോയത്.[www.malabarflash.com] 

    ഏതാനും മിനിറ്റിന് പോലും പുറത്ത് ഇറങ്ങുമ്പോള്‍ പോലും രക്ഷിതാക്കള്‍ കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കരുതെന്ന് അബൂദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. 

    കുട്ടികളുടെ ശരീരത്തില്‍ വലിയവരേക്കാള്‍ 5 മടങ്ങ് വേഗത്തില്‍ ചൂട് വര്‍ദ്ധിക്കുമെന്നും അടച്ചിട്ട കാറിലെ താപനില 10 മിനിറ്റനകം 20 ഡിഗ്രി വര്‍ദ്ധിക്കുമെന്നും ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കി.
    സ്‌ക്കൂള്‍ വാഹനങ്ങളില്‍ ഇതുപോലെയുള്ള സംഭവങ്ങളുണ്ടായതിനെ തുടര്‍ന്ന് പോലീസ് സ്‌ക്കൂള്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാറില്ല.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാറില്‍ മറന്ന് പോയ 6 വയസ്സുകാരി ശ്വാസം മുട്ടി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top