• Latest News

    Tuesday, September 5, 2017

    മലദ്വാരത്തിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം വന്‍കുടലിലെത്തി; പുറത്തെടുക്കാന്‍ കസ്റ്റംസിന്റെ നെട്ടോട്ടം
    Tuesday, September 5, 2017
    11:07:00 PM

    കൊ​ണ്ടോ​ട്ടി: വ​യ​റ്റി​ല​ക​പ്പെ​ട്ട സ്വ​ർ​ണം പു​റ​ത്തെ​ടു​ക്കാ​ൻ യു​വാ​വു​മാ​യി ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നെട്ടോട്ടം. ചൊ​വ്വാ​ഴ്​​ച പു​ല​​ർ​ച്ച ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ്​ ‘തൊ​ണ്ടി​മു​ത​ലും ദൃ​ക്​​സാ​ക്ഷി​യും’ സി​നി​മ​ക്ക്​ സ​മാ​ന​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.[www.malabarflash.com]

    തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​യോ​ടെ അ​ബൂ​ദ​ബി​യി​ൽ​നിന്നെ​ത്തി​യ ഇ​ത്തി​ഹാ​ദ്​ വി​മാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട്​ കൊ​ടു​വ​ള്ളി സ്വ​ദേ​ശി​യാ​ണ്​ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ശ​രീ​ര​ത്തി​ന​ക​ത്ത്​ സ്വ​ർ​ണം ഒ​ളി​പ്പി​ച്ച്​ ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.

    വി​മാ​നം ഇ​റ​ങ്ങി​യ​തി​ന്​ ശേ​ഷം ന​ട​ന്ന ശ​രീ​ര പ​രി​ശോ​ധ​ന​യി​ലാ​ണ്​ സ്വ​ർ​ണ​മു​ള്ള​താ​യി ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ സം​ശ​യം തോ​ന്നി​യ​ത്. 

    ഡോ​ർ ​ഫ്രെ​യിം മെ​റ്റ​ൽ ഡി​റ്റ​ക്​​ട​റി​ലൂ​ടെ (ഡി.​എ​ഫ്.​എം.​ഡി) യാ​ത്ര​ക്കാ​ര​നെ ക​ട​ത്തി​വി​ട്ട​പ്പോ​ഴാ​ണ്​ സ്വ​ർ​ണം ഒ​ളി​പ്പി​ച്ച​തിന്റെ സൂ​ച​ന ല​ഭി​ച്ച​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ സ്വ​ർ​ണ​മു​ള്ള​താ​യി സ​മ്മ​തി​ച്ചു. ശ​രീ​ര പ​രി​ശോ​ധ​ന​യി​ൽ സ്വ​ർ​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ കൊ​ണ്ടോ​ട്ടി​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു എ​ക്​​സ്​-​റേ എ​ടു​ത്തു. വ​ൻ​കു​ട​ലി​ന്റെ താ​ഴ്​​ഭാ​ഗ​ത്ത്​ സ്വ​ർ​ണ​ത്തി​ന്​ സ​മാ​ന​മാ​യി ഏ​ഴ്​ ക​ഷ​ണ​ങ്ങ​ൾ എ​ക്​​സ്​​റേ​യി​ൽ ക​ണ്ടെ​ത്തി. മ​ല​ദ്വാ​ര​ത്തി​ന​ക​ത്ത്​ ഒ​ളി​പ്പി​ച്ച സ്വ​ർ​ണം വ​ൻ​കു​ട​ലി​ൽ എ​ത്തി​യെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. 

    സ്വ​ർ​ണം പു​റ​ത്തെ​ടു​ക്കാ​നു​ള്ള ഡോ​ക്​​ട​ർ​മാ​രു​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പു​ല​ർ​ച്ച ഇ​യാ​ളെ കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി. വൈ​കീട്ടോ​ടെ ‘തൊ​ണ്ടി​മു​ത​ൽ’ പു​റ​ത്തെ​ടു​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ. എ​ന്നാ​ൽ, ആ​ദ്യം ഡോ​ക്​​ട​ർ​മാ​ർ ചി​ല ത​ട​സ്സ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തോ​ടെ സ്വ​ർ​ണം പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. ശ​സ്​​ത്ര​​ക്രി​യ​യി​ലൂ​ടെ സ്വ​ർ​ണം പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ ഡോ​ക്​​ട​ർ​മാ​ർ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മലദ്വാരത്തിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം വന്‍കുടലിലെത്തി; പുറത്തെടുക്കാന്‍ കസ്റ്റംസിന്റെ നെട്ടോട്ടം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top