• Latest News

    Sunday, September 10, 2017

    ഷീറ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 29 പവന്‍ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍
    Sunday, September 10, 2017
    8:47:00 AM

    കരിപ്പൂർ: ലഗേജ് കൊണ്ടുവന്ന കടലാസ് പെട്ടിക്കുള്ളിൽ ഷീറ്റ് രൂപത്തിലാക്കി ഒളിപ്പിച്ച 7.28 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി.[www.malabarflash.com] 

    ശനിയാഴ്ച ദുബായിൽനിന്ന് സലാല വഴി ഒമാൻ എയർ വിമാനത്തിൽ കോഴിക്കോട്ടെത്തിയ കാസർകോട് സ്വദേശി അഷ്റഫ് ബെൻദാദ് (47) കൊണ്ടുവന്ന ലഗേജ് പെട്ടിക്കുള്ളിൽനിന്നാണു കസ്റ്റംസ് സ്വർണം കണ്ടെടുത്തത്. 

    232 ഗ്രാം (29 പവൻ) സ്വർണം ഷീറ്റ് രൂപത്തിലാക്കി തിരിച്ചറിയാത്തവിധം ഒളിപ്പിച്ചതായിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഷീറ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 29 പവന്‍ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top