• Latest News

    Wednesday, September 6, 2017

    കേ​ര​ള​ത്തി​ലെ​ത്തി​ ബീ​ഫ് കഴിക്ക​ണം; ആ​ഗ്ര​ഹം ബാക്കിയാക്കി ഗൗ​രി മടങ്ങി
    Wednesday, September 6, 2017
    2:17:00 AM

    കോഴിക്കോട്: അ​ടു​ത്ത​ത​വ​ണ കേ​ര​ള​ത്തി​ൽ എ​ത്തി​യാ​ൽ ആ​രെ​ങ്കി​ലും ത​നി​ക്ക് ബീ​ഫ് വി​ഭ​വം ന​ൽ​ക​ണ​മെ​ന്ന് വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ തോ​ക്കി​നി​ര​യാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷ്. മ​രി​ക്കു​ന്ന​തി​ന് ഏ​താ​നും മ​ണി​ക്കൂ​ർ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലെ​ഴു​തി​യ കു​റി​പ്പി​ലാ​ണ് ഗൗ​രി ത​ന്‍റെ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​ത്.[www.malabarflash.com]

    മ​ല​യാ​ളി​ക​ളെ​യും ഓ​ണാ​ഘോ​ഷ​ത്തെ​യും പു​ക​ഴ്ത്തു​ന്ന ഗൗ​രി​യു​ടെ കു​റി​പ്പ് ഇ​തി​ന​കം വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. കേ​ര​ളീ​യ​ർ ഓ​ണം ആ​ഘോ​ഷി​ക്കു​മ്പോ​ൾ മ​ത വ്യ​ത്യാ​സ​ങ്ങ​ൾ ഇ​ല്ലാ​താ​വു​ന്നു. ഇ​താ​ണ് കേ​ര​ള​ത്തെ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം രാ​ജ്യ​മെ​ന്ന് വി​ളി​ക്ക​പ്പെ​ടാ​ൻ കാ​ര​ണം. 

    മ​ത​നി​ര​പേ​ക്ഷ​ത നി​ല​നി​ർ​ത്താ​നു​ള്ള ഉ​ത്സാ​ഹം മ​ല​യാ​ളി​ക​ൾ നി​ല​നി​ർ​ത്ത​ണ​മെ​ന്നും ഗൗ​രി ത​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​യു​ന്നു. ശശി തരൂർ എംപി പോസ്റ്റ് ചെയ്ത വീഡിയോ ഷെയർ ചെയ്താണ് ഗൗരി കുറിപ്പ് എഴുതിയിരിക്കുന്നത്.

    ഗൗ​രി​യു​ടെ എ​ഫ്ബി​ കു​റി​പ്പി​ന് താ​ഴെ മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റ് ചെ​യ്യു​ന്ന​ത്. നി​ര​വ​ധി പേ​ർ ഇ​ത് ഷെ​യ​ർ‌ ചെ​യ്തി​ട്ടു​മു​ണ്ട്.

    ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ബം​ഗ​ളു​രു രാ​ജേ​ശ്വ​രി ന​ഗ​റി​ലെ വീ​ട്ടി​ലാ​ണ് ഗൗ​രി ല​ങ്കേ​ഷി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വൈ​കി​ട്ട് 6.30ന് ​ഗൗ​രി​യു​ടെ വീ​ടി​ന്‍റെ കോ​ളിം​ഗ് ബെ​ൽ അ​ടി​ച്ച അ​ക്ര​മി, വാ​തി​ൽ തു​റ​ന്ന ഗൗ​രി​ക്കു നേ​ർ​ക്കു വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. നെ​ഞ്ചി​ൽ വെ​ടി​യേ​റ്റ ഗൗ​രി സം​ഭ​വ​സ്ഥ ല​ത്തു​ത​ന്നെ മ​രി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കേ​ര​ള​ത്തി​ലെ​ത്തി​ ബീ​ഫ് കഴിക്ക​ണം; ആ​ഗ്ര​ഹം ബാക്കിയാക്കി ഗൗ​രി മടങ്ങി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top