• Latest News

    Saturday, September 2, 2017

    ഡ്രോണുകളുടെ അനിയന്ത്രിത ഉപയോഗം; പുതിയ നിയമ സംവിധാനവുമായി സര്‍ക്കാര്‍
    Saturday, September 2, 2017
    10:46:00 AM

    ന്യൂഡല്‍ഹി: ഡ്രോണുകളെ നിരീക്ഷിക്കാനും അവയുടെ അനിയന്ത്രിത ഉപയോഗം തടയാനും ജര്‍മനയില്‍ നിന്ന് പുതിയ സംവിധാനം ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.[www.malabarflash.com]

    ഡ്രോണുകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ അവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കര്‍ശനമാക്കാന്‍ പ്രത്യേകം ഏജന്‍സി രൂപവത്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.

    അതീവ സുരക്ഷാ മേഖലകളില്‍ നിരന്തരം ഡ്രോണുകള്‍ പ്രത്യക്ഷപ്പെടുന്നത് സുരക്ഷാ ഏജന്‍സികള്‍ക്ക് തലവേദനയായ സാഹചര്യത്തിലാണ് പുതിയ നീക്കം.

    കഴിഞ്ഞ ദിവസം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതിനേതുടര്‍ന്ന് മണിക്കൂറുകളോളം സര്‍വീസുകള്‍ മുടങ്ങിയിരുന്നു.

    നിലവില്‍ സുരക്ഷാ സേനകളും സാധാരണക്കാരും സ്ഥാപനങ്ങളും ഒരുപോലെ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ഡ്രോണുകളുടെ അനിയന്ത്രിത ഉപയോഗം രാജ്യത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹ ഷൂട്ടിങ്ങിനുപോലും നിയന്ത്രണങ്ങളൊന്നുമില്ലാതെ ഡ്രോണ്‍ ഉപയോഗിച്ചു വരുന്നു.

    റഡാര്‍, റേഡിയോ ഫ്രീക്വന്‍സി ജാമര്‍, ഡിറ്റക്ടര്‍ തുടങ്ങിയ സവിശേഷതകള്‍ ഉള്ള സംവിധാനമാണ് ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. ഇത്തരത്തില്‍ ഒരു യൂണിറ്റിന് എട്ടുമുതല്‍ ഒമ്പത് കോടിവരെയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

    ആദ്യഘട്ടത്തില്‍ എന്‍എസ്ജി, സിഐഎസ്എഫ് എന്നിവയ്ക്കാകും ഈ സംവിധാനങ്ങള്‍ നല്‍കുക.

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഡ്രോണുകളുടെ അനിയന്ത്രിത ഉപയോഗം; പുതിയ നിയമ സംവിധാനവുമായി സര്‍ക്കാര്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top