• Latest News

    Wednesday, September 27, 2017

    വിമാനം പറത്തുന്നതിനിടെ പൈലറ്റ് മരിച്ചു
    Wednesday, September 27, 2017
    11:38:00 PM

    കുവൈറ്റ് സിറ്റി: വിമാനം പറത്തുന്നതിനിടെ പൈലറ്റ് മരിച്ചു. അബുദാബിയില്‍ നിന്നു ഹോളണ്ടിലെ ആംസ്റ്റര്‍ഡാമിലേക്ക് യാത്ര തിരിച്ച ഇത്തിഹാദ് എയര്‍വേയ്‌സിന്‍റെ ഇ- വൈ 927 വിമാനത്തിലാണ് സംഭവം.[www.malabarflash.com]

    പൈലറ്റിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സഹ പൈലറ്റ് വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും തൊട്ടടുത്തുള്ള കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു.

    വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ വൈദ്യസഹായം നൽകാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും അപ്പോഴേക്ക് പൈലറ്റ് മരണത്തിനു കീഴടങ്ങിയിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിമാനം പറത്തുന്നതിനിടെ പൈലറ്റ് മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top