• Latest News

    Wednesday, September 6, 2017

    ചീമേനിയില്‍ ബൈക്ക് മറിഞ്ഞ് ഗായകന്‍ മരിച്ചു
    Wednesday, September 6, 2017
    2:36:00 PM

    കാഞ്ഞങ്ങാട്: ബൈക്ക് മറിഞ്ഞ് ഗായകന്‍ മരിച്ചു. ചീമേനി പൊതാവൂരിലെ പങ്കജാക്ഷന്‍ (56)ആണ് മരിച്ചത്. ചൊവ്വാഴ്ച്ച  സന്ധ്യക്കായിരുന്നു അപകടം.[www.malabarflah.com]

    നീലേശ്വരത്തുള്ള സഹോദരി സിന്ധുവിന്റെ വീട്ടില്‍പോയി മടങ്ങുന്നതിനിടെ പൊതാവൂരിന് സമീപം പൊലോത്ത് വെച്ചാണ് അപകടമുണ്ടായത്. ഗാനമേള ട്രൂപ്പിലെ അംഗമായിരുന്നു പങ്കജാക്ഷന്‍. 

    സൂര്യടീവിയിലെ ഓള്‍ഡ് ഈസ് ഗോള്‍ഡ് പരിപാടിയിലും ഗാനമാലപിച്ചിരുന്നു. പരേതനായ നാരായണന്‍-കല്ല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മകള്‍: ശ്രുതി. മരുമകന്‍: ഓമനക്കുട്ടന്‍. മറ്റു സഹോദരങ്ങള്‍: സുരേഷ്, തമ്പാന്‍.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചീമേനിയില്‍ ബൈക്ക് മറിഞ്ഞ് ഗായകന്‍ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top