• Latest News

    Saturday, September 2, 2017

    നിരോഷയുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണം: ബിജെപി
    Saturday, September 2, 2017
    12:40:00 AM

    കാസർകോട്:  ബേക്കൽ കുന്നിലെ നിരോഷയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ല പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു.[www.malabarflash.com]

    മരണത്തിന് ഉത്തരവാദികളായവരെ കുറിച്ച് തെളിവ് സഹിതം പോലീസിന് ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാത്തതിൽ ദുരൂഹതയുണ്ട്. പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നടക്കുന്നത്.  ഈ കാര്യത്തിൽ ഇടത് വലത് മുന്നണികളുടെ മൗനം സംശയിക്കേണ്ടിയിരിക്കുന്നു.

    മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പരാതിപെട്ടിട്ടും പോലീസ് അന്വേഷണം നടത്താൻ തയ്യാറാകാത്തത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ശ്രീകാന്ത് പറഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നിരോഷയുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണം: ബിജെപി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top