• Latest News

    Friday, September 1, 2017

    അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയ 39 ലക്ഷത്തിന്റെ സ്വർണം പിടിച്ചു
    Friday, September 1, 2017
    1:43:00 AM

    കരിപ്പൂർ: അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 39 ലക്ഷം രൂപയുടെ 1.3 കിലോഗ്രാം സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.[www.malabarflash.com]

    വ്യാഴാഴ്ച രാവിലെ 10.25നു ദുബായിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ കണ്ണൂർ പയ്യന്നൂർ ചമ്പാട് നിസാർ അബ്ദുല്ലയിൽനിന്നാണ് സ്വർണം പിടികൂടിയത്. 11 സ്വർണ ബിസ്കറ്റുകളാണ് ഒളിപ്പിച്ചിരുന്നത്.

    കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർമാരായ എം. മുഹമ്മദ് റഫീഖ്, രാജേന്ദ്രബാബു, സൂപ്രണ്ട് ദാസ് മല്ലിക്, ഇൻസ്പെക്ടർ മഹാദേവ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വർണം പിടികൂടിയത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയ 39 ലക്ഷത്തിന്റെ സ്വർണം പിടിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top